CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 8 Seconds Ago
Breaking Now

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ; മൂന്ന് അംഗങ്ങള്‍ നിരക്ക് വര്‍ദ്ധനയ്ക്കായി വോട്ട് ചെയ്തത് സൂചന; മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ സമ്മര്‍ദം പണപ്പെരുപ്പം മാത്രമല്ല എനര്‍ജി ബില്ലുകളും ഉയര്‍ത്തുമെന്ന് ഗവര്‍ണര്‍

സംഘര്‍ഷം കൂടുതല്‍ നീണ്ടാല്‍ നിരക്കുകള്‍ ഉയരുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നല്‍കി

ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയ മോണിറ്ററി പോളിസി കമ്മിറ്റി ഈ വര്‍ഷം നിരക്കുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും തുറന്നിട്ടു. 

ഈ വര്‍ഷം എനര്‍ജി ബില്ലുകള്‍ ഉയരുന്നതിന് പുറമെ പലിശ നിരക്കുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചത്. വരുന്ന വിന്റര്‍ നാല് വര്‍ഷത്തിനിടെ കുടുംബങ്ങളെ സംബന്ധിച്ച് ഏറ്റവും ചെലവേറിയതായി മാറുമെന്നാണ് പ്രവചനം. 

കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആഘാതം ഉറപ്പായതോടെ സഹായം നല്‍കാന്‍ ആന്‍ഡി ബേണ്‍ഹാമിന് മേല്‍ സമ്മര്‍ദവും ഉയരും. ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍ക്ക് പുറമെ ഈ വര്‍ഷം ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്താല്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് തിരിച്ചടവായി ഇത് പ്രതിഫലിക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നിലവില്‍ ബേസ് റേറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ച യോഗത്തില്‍ മൂന്ന് അംഗങ്ങളാണ് നിരക്ക് വര്‍ദ്ധനയ്ക്ക് റെക്കമെന്‍ഡ് ചെയ്തത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്നത് ഉയര്‍ന്ന എനര്‍ജി വിലകളായാണ് പ്രതിഫലിക്കുന്നത്. ഇത് പണപ്പെരുപ്പം ഉയരുന്നതിലേക്ക് സംഭാവന നല്‍കും. സംഘര്‍ഷം കൂടുതല്‍ നീണ്ടാല്‍ നിരക്കുകള്‍ ഉയരുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.