CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 38 Seconds Ago
Breaking Now

24 മണിക്കൂറിനിടെ രണ്ടാമത്തെ കൊടുങ്കാറ്റ്; 80 എംപിഎച്ച് വേഗത്തില്‍ ബൊലെലോ കൊടുങ്കാറ്റ് ബ്രിട്ടനില്‍; നോര്‍ത്ത് മേഖലയില്‍ ആംബര്‍ മുന്നറിയിപ്പ്; ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിബന്ധം തകരാറിലായി

സൗത്ത് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് തുടങ്ങി രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ മഞ്ഞ ജാഗ്രതയാണ്

24 മണിക്കൂറിനിടെ രണ്ടാമത്തെ കൊടുങ്കാറ്റിനെ നേരിട്ട് ബ്രിട്ടന്‍. ബൊലെലോ കൊടുങ്കാറ്റ് വീശിയടിച്ചതോടെ ആംബര്‍ മുന്നറിയിപ്പാണ് രാജ്യത്തെ വിവിധ ഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ശക്തമായ കാറ്റില്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. 

ബൊലെലോ കൊടുങ്കാറ്റ് വീക്കെന്‍ഡില്‍ ശക്തമായ കാറ്റിനൊപ്പം, അതിശക്തമായ മഴയ്ക്കും കാരണമാകും. ഓസ്‌റ്റെന്‍ കൊടുങ്കാറ്റ് സൗത്ത് വെസ്റ്റ് മേഖലയില്‍ അഴിഞ്ഞാടി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് പുതിയ കൊടുങ്കാറ്റ് തേടിയെത്തുന്നത്. 

സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ചില ഭാഗങ്ങള്‍, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് ആംബര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നിലവിലുള്ളത്. തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 80 എംപിഎച്ച് വരെ എത്തുമെന്നാണ് കരുതുന്നത്. 

സൗത്ത് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് തുടങ്ങി രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ മഞ്ഞ ജാഗ്രതയാണ്. വെള്ളിയാഴ്ച ഓസ്‌റ്റെന്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചപ്പോള്‍ സൗത്ത് വെസ്റ്റ് മേഖലയിലെ 16,000-ലേറെ വീടുകളിലാണ് വൈദ്യുതിബന്ധം നഷ്ടമായത്. ബ്രൈറ്റണിലെ ഐതിഹാസികമായ വെസ്റ്റ് പിയറും കൊടുങ്കാറ്റില്‍ നശിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.