CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 40 Minutes 59 Seconds Ago
Breaking Now

ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് ; നെതന്യാഹുവിന് നിര്‍ണ്ണായകം

പ്രതിപക്ഷ നേതാക്കളില്‍ നിന്ന് ശക്തമായ പോരാട്ടമാണ് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിടുന്നത്.

ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കും. ഗാഡി ഐസന്‍കോട്ട്, നഫ്താലി ബെന്നറ്റ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളില്‍ നിന്ന് ശക്തമായ പോരാട്ടമാണ് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിടുന്നത്.

ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിലേക്ക് 120 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. വ്യക്തികള്‍ക്ക് പകരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്ന രീതിയിലാണ് ഈ തെരഞ്ഞെടുപ്പ്. പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കാന്‍ ഒരു പാര്‍ട്ടിക്ക് കുറഞ്ഞത് 3.25% വോട്ട് ലഭിക്കണം. തുടര്‍ന്ന് പാര്‍ട്ടികളുടെ വോട്ട് വിഹിതത്തിന് അനുസരിച്ചാണ് സീറ്റുകള്‍ വീതിച്ചുനല്‍കുന്നത്.

മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കുന്ന മുന്നണി നേതാവിനെയാണ് പ്രസിഡന്റ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുന്നത്. അതുകൊണ്ടുതന്നെ 1948 ല്‍ രാജ്യം നിലവില്‍ വന്നതുമുതല്‍ ഇസ്രയേലില്‍ കൂട്ടുമന്ത്രിസഭകളാണ് അധികാരത്തിലേറുന്നത്. ഇതുവരെ 25 പാര്‍ലമെന്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം നവംബര്‍ നാലിനാണ് ഉണ്ടാവുക.

 




കൂടുതല്‍വാര്‍ത്തകള്‍.