CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 17 Seconds Ago
Breaking Now

'അറബ് പാര്‍ട്ടികള്‍ വോട്ട് വാങ്ങി തെരഞ്ഞെടുപ്പ് തട്ടിയെടുത്തു'; ആരോപണവുമായി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി

ഇത് സംബന്ധിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും വ്യക്തമാക്കി.

ഇസ്രായേലില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ, അറബ് പാര്‍ട്ടികള്‍ വോട്ട് തട്ടിയെടുത്തു എന്ന ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വന്‍ അട്ടിമറി നടന്നു എന്നാരോപിച്ച ലികുഡ് പാര്‍ട്ടി, ഇത് സംബന്ധിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും വ്യക്തമാക്കി.

ഭാഗിക ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഭരണകക്ഷി സഖ്യത്തിനോ പ്രതിപക്ഷ സഖ്യത്തിനോ കേവലഭൂരിപക്ഷം ലഭിക്കില്ലെന്നും, നിര്‍ണ്ണായക ശക്തിയായി അറബ് പാര്‍ട്ടികള്‍ ഉയര്‍ന്നുവരുമെന്നും വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ലികുഡ് പാര്‍ട്ടി ആരോപണവുമായി രംഗത്തെത്തിയത്.

'ഭീകരവാദത്തെയും ജൂത രാഷ്ട്രത്തിന്റെ വിനാശത്തെയും പിന്തുണയ്ക്കുന്ന അറബ് പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് തട്ടിയെടുത്തത്' എന്ന് ലികുഡ് പാര്‍ട്ടി പ്രസ്താവനയില്‍ ആരോപിച്ചു. അഴിമതി, ഭീഷണി, അക്രമം, കള്ളവോട്ട്, വിലക്കപ്പെട്ട സോഫ്റ്റ്വെയറുകളുടെ ഉപയോഗം എന്നിവയിലൂടെയാണ് അറബ് പാര്‍ട്ടികള്‍ വോട്ട് വിഹിതം ഉയര്‍ത്തിയത്. പണം നിറഞ്ഞ കവറുകള്‍, റാം പാര്‍ട്ടിയുടെ ബാലറ്റുകള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ എന്നിവയുടെ തെളിവുകള്‍ പോലീസ്, ഷിന്‍ ബെറ്റ് എന്നിവര്‍ക്ക് നല്‍കുമെന്നും ലികുഡ് വ്യക്തമാക്കി.

റാം പാര്‍ട്ടിക്ക് വേണ്ടി വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ട് വാങ്ങാന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പോലീസ് സ്ഥിരീകരിച്ചു. ഇവരില്‍ നിന്ന് പണവും 7,900 ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവം അസാധാരണമാണെന്ന് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡീന്‍ ലിന്‍ വ്യക്തമാക്കി.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനും ചോദ്യം ചെയ്യാനും നെതന്യാഹു തറയൊരുക്കുകയാണെന്ന് പ്രധാന പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ടിന്റെ പാര്‍ട്ടി കുറ്റപ്പെടുത്തി. വലതുപക്ഷ വോട്ടര്‍മാരെ ധ്രുവീകരിക്കാന്‍ നെതന്യാഹു കള്ളം പ്രചരിപ്പിക്കുകയാണെന്ന് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസും ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.