Breaking Now

ക്ലീനര്‍മാര്‍ക്കും ഗാര്‍ഡനേഴ്‌സിനും പെന്‍ഷന്‍ ; മധ്യവര്‍ഗം വീണ്ടും കുരുക്കില്‍

നാനിമാരുടെ പെന്‍ഷനായി നൂറുകണക്കിന് പൗണ്ടാണ് ഓരോ കുടുംബത്തിനും അധികമായി വേണ്ടിവരുന്നത്.

പുതിയ സര്‍ക്കാര്‍ സ്‌കീം പ്രകാരം നാനീസ്, ക്ലീനര്‍മാര്‍, ഗാര്‍ഡനര്‍മാര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാനൊരുങ്ങുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന മിഡില്‍ക്ലാസുകാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും.നാനിമാരുടെ പെന്‍ഷനായി നൂറുകണക്കിന് പൗണ്ടാണ് ഓരോ കുടുംബത്തിനും അധികമായി വേണ്ടിവരുന്നത്.

 

2015ഓടെ പ്രതിവര്‍ഷം ചൈല്‍ഡ് കെയറിന് ആവശ്യമായി വരുന്ന തുക 600 പൗണ്ടായി ഉയരും. ഇതു കൂടാതെ ക്ലീനര്‍മാര്‍, ഗാര്‍ഡനേഴ്‌സ്, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്കുള്ള പെന്‍ഷനിലേക്ക് ഫണ്ട് കൊടുക്കേണ്ടിവരും.

 

അല്ലെങ്കില്‍ തന്നെ ബുദ്ധിമുട്ട് നേരിടുന്ന മിഡില്‍ക്ലാസ് കുടുംബങ്ങളെ ഞെക്കിപ്പിഴിയുന്നതണ് പുതിയ സ്‌കീമെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മാതാപിതാക്കളെ ഒരു ലാഭകരമായ ബിസിനസ്സായാണ് സര്‍ക്കാര്‍ കാണുന്നതെന്നാണ് അമ്മമാര്‍ കുറ്റപ്പെടുത്തുന്നത്. ഏതാണ് 111,484 നാനിമാര്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നാഷണല്‍ കരിയര്‍ സര്‍വ്വീസ് പറയുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.