ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ സര്‍ജറി ചെയ്യുന്നതിനിടെ ജോലിയില്‍ നിന്നും മാറിനിന്ന് നഴ്‌സുമായി സെക്‌സില്‍ ഏര്‍പ്പെട്ട് സീനിയര്‍ ഡോക്ടര്‍. മെഡിക്കല്‍ ട്രിബ്യൂണല്‍ വിചാരണയിലാണ് ഈ കേസ് മുന്നോട്ട് വന്നിരിക്കുന്നത്. ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയേറ്ററിലാണ് ഡോക്ടറെയും, നഴ്‌സിനെയും ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു നഴ്‌സ് കണ്ടെത്തിയത്.
കണ്‍സള്‍ട്ടന്റ് അനസ്‌തെറ്റിസ്റ്റ് 44-കാരന്‍ സുഹൈല്‍ അഞ്ചുമാണ് ഇത്തരമൊരു വിചിത്ര ആരോപണം നേരിടുന്നത്. 2023 സെപ്റ്റംബര്‍ 16-നായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍. മൂന്ന് മക്കളുടെ പിതാവായ ഡോ. അഞ്ചിം തന്റെ ട്രൗസറിന്റെ വള്ളികള്‍ കെട്ടുമ്പോഴാണ് ഇവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊരു നഴ്‌സ് ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിച്ചത്.
നഴ്‌സ് സി എന്ന് മാത്രം റഫര്‍ ചെയ്യപ്പെടുന്ന സഹജീവനക്കാരിയുടെ ട്രൗസര്‍ താഴ്ത്തിവെച്ച നിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ നഴ്‌സ് വെളിപ്പെടുത്തിയത്. ഗോള്‍ ബ്ലാഡര്‍ നീക്കം ചെയ്യാനായി കീഹോള്‍ സര്‍ജറിക്ക് വിധേയനായ രോഗിയെ ടേബിളില്‍ ഉപേക്ഷിച്ചാണ് ഡോ. അഞ്ചും നഴ്‌സിന് അരികിലേക്ക് പോയതെന്ന് മാഞ്ചസ്റ്റര്‍ ട്രിബ്യൂണലില്‍ വ്യക്തമാക്കി.
ഇപ്പോള്‍ ഡോ. അഞ്ചും പാകിസ്ഥാനിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ നടന്ന സംഭവത്തില്‍ നാണക്കേടും, പശ്ചാത്താപവും ഉണ്ടെന്ന് ഡോക്ടര്‍ സമ്മതിച്ചു. 'എന്തിനാണ് അത് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. എന്താണ് ആ സമയത്ത് ചിന്തിച്ചതെന്ന് അറിയില്ല', ഡോ. അഞ്ചും പറയുന്നു.
ആശുപത്രിയിലെ തീയേറ്റര്‍ അഞ്ചില്‍ തീരുമാനിച്ച അഞ്ച് ഓപ്പറേഷനുകളില്‍ അനസ്‌തെറ്റിസ്റ്റായിരുന്നു ഡോ. അഞ്ചുമെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഇതില്‍ മൂന്നാമത്തെ കേസിനിടെയാണ് ഇദ്ദേഹം ഇടവേള എടുത്തത്. എന്നാല്‍ ഇവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഇവിടെയുള്ള ഉപകരണം എടുക്കാനെത്തിയ മറ്റൊരു നഴ്‌സിന്റെ കണ്ണില്‍ സംഭവം പെടുകയായിരുന്നു.