സംഭവ ബഹുലമായ തന്റെ ജീവിതം അദ്നന് സമി പേപ്പറിലേക്ക് പകര്ത്തുന്ന തിരക്കിലാണ്. സംഗീത പ്രണയികളുടെ മനസ്സില് ചേക്കേറിയ പ്രിയപ്പെട്ട തടിയന് അദ്നാന് സാമി ആത്മകഥാകുറിപ്പുകളുടെ പണിപ്പുരയിലാണെന്ന് റിപ്പോര്ട്ടുകള്.
കഭി തൊ നസര് മിലാവോ, തേരാ ചെഹ്ര, ലിഫ്റ്റ് കരാ ദേ തുടങ്ങി വിവിധ സംഗീത ആല്ബങ്ങളിലൂടെ പുറത്തു വന്ന മനോഹര ഗാനങ്ങളിലൂടെയാണ് സമി ഇന്ത്യന് സംഗീത പ്രേമികളില് കൂടുകൂട്ടിയത്. റഹ്മാന്റെ സംഗീതത്തില് ബൂം..ബൂം പാടിയ സമി കൊഞ്ചല് ശബ്ദത്തില് പാടിയ 'ചാഞ്ചാടിയാടി' മലയാളികളുടെയും പ്രിയപ്പെട്ട ഗാനമാണ്.