CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 33 Seconds Ago
Breaking Now

സെറീനാ വില്യംസിന് മിയാമി ഓപ്പണ്‍കിരീടം

ലോക ഒന്നാം നമ്പര്‍താരം സെറീനാ വില്യംസ് മിയാമി ഓപ്പണ്‍കിരീടം നേടി. രണ്ടാം നമ്പര്‍താരം മരിയ ഷറപ്പോവയെ 4-6, 6-3, 6-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സെറീന ആറാം തവണയും കിരീടം ചൂടിയത്.

ആദ്യസെറ്റില്‍ സെറീനയെ തോല്‍പ്പിച്ച ഷറപ്പോവയ്ക്ക് തുടര്‍ന്നുള്ള സെറ്റുകളില്‍ ആ മികവ് പുലര്‍ത്താനായില്ല. 

ജയത്തോടെ മിയാമി ഓപ്പണ്‍ ഏറ്റവും കൂടുതല്‍ തവണ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സെറീന മിയാമി ഓപ്പണ്‍ കിരീടെ നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരമെന്ന റെക്കോര്‍ഡും തന്റെ പേരിനൊപ്പം ചേര്‍ത്തു. സ്‌റ്റെഫി ഗ്രാഫിനൊപ്പമുള്ള അഞ്ച് മിയാമി കിരീടങ്ങള്‍ എന്ന റെക്കോര്‍ഡാണ് സെറീന തിരുത്തിയത്.

തുടര്‍ച്ചയായി 11-ാം മത്സരത്തിലാണ് സെറീന ഷറപ്പോവയെ തോല്‍പ്പിക്കുന്നത്. 2004ലാണ് ഇതിന് മുമ്പ് സെറീനയ്‌ക്കെതിരെ ഷറപ്പോവയുടെ വിജയം.

2002,2003,2004,2007,2008 വര്‍ഷങ്ങളില്‍ മിയാമി കിരീടം നേടിയ സെറീന, 1999,2009 വര്‍ഷങ്ങളില്‍ റണ്ണറപ്പായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.