CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 55 Seconds Ago
Breaking Now

മമ്മൂട്ടി ഇടപ്പെട്ടു; സലാം ബാപ്പു കഥ മാറ്റി

റെഡ് വൈനിന് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ ചിത്രത്തില്‍ നായകന്റെ ഇഷ്ടത്തിനനുസരിച്ച് കഥ മാറ്റിയതായ റിപ്പോര്‍ട്ടും വന്നിരിക്കുന്നു.

ചിത്രത്തില്‍ നായകന് ക്രിസ്ത്യന്‍ വൈദികന്റെ വേഷമാണ് നല്‍കിയിരുന്നത്. എന്നാല്‍ മമ്മൂട്ടിക്ക് ഈ വേഷം താത്പര്യമില്ലെന്ന് സംവിധായകന്‍ സലാം ബാപ്പുവിനെ അറിയിച്ചെന്നും പിന്നീട് കഥ മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഇറങ്ങിയ മിക്ക സിനിമകളിലും നായകന്റെ വേഷം ക്രിസ്ത്യന്‍ പുരോഹിതന്മാരെ കേന്ദ്രീകരിച്ചായിരുന്നു. ഇതില്‍ മിക്ക ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ആമേന്‍,​ റോമന്‍സ്,​ ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്,​ പറുദീസ എന്നിവ ഇതില്‍ ചിലത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ കഥ മാറ്റിയത്. റെഡ്‌ വൈനില്‍ നിന്ന്‌ വ്യത്യസ്‌തമായി ആക്ഷേപ ഹാസ്യത്തിന്‌ പ്രാധാന്യം നല്‌കി താനൊരുക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രോക്ഷകരേയും തൃപ്‌തിപ്പെടുത്തുന്ന ഒന്നാവുമെന്നാണ് സലാം ബാപ്പു അവകാശപ്പെടുന്നത്.

റെഡ്‌ വൈന്‌ മുന്‍പ്‌ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്‌ മമ്മൂട്ടി പള്ളി വികാരിയുടെ വേഷത്തിലെത്തുന്ന ചിത്രമായിരുന്നു. എന്നാല്‍ മലയാളത്തില്‍ പള്ളിയുടേയും പട്ടക്കാരുടേയും കഥ പറയുന്ന ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നതിനാല്‍ പദ്ധതി തല്‌ക്കാലം മാറ്റിവയ്ക്കുകയായിരുന്നുവെന്നും സലാം ബാപ്പു പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.