CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 52 Minutes 4 Seconds Ago
Breaking Now

എന്മയുടെ ഈസ്റ്റർ, വിഷു ആഘോഷം ഏപ്രിൽ 13 ന്

എൻഫീൽഡിലെ മലയാളി കൂട്ടായ്മയായ എൻഫീൽഡ മലയാളി അസോസിയേഷന്റെ (ENMA ) ഈസ്റ്റർ , വിഷു ആഘോഷം ഏപ്രിൽ 13 ശനിയാഴ്ച നടത്തപ്പെടുന്നു .

വൈകുന്നേരം 4 മണിക്ക് പൊട്ടെർസ് ബാറിലുള്ള സെന്റ്‌.ജോണ്‍സ് മെതഡിസ്റ്റ് ചർച്ച്‌ ഹാളിൽ ആഘോഷ പരിപാടികൾ ആരംഭിക്കും . സാംസ്ക്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ആൻസി ജോർജ് പാറ്റിയാൽ അധ്യക്ഷത  വഹിക്കും . പ്രമുഖ കലാകാരന്മാരായ മനോജ്‌ ശിവ , റെജി നന്തിക്കാട് എന്നിവർ ആശംസകൾ നേരും . തുടർന്ന് എന്മയുടെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ നടത്തപ്പെടും . ആഘോഷ പരിപാടികളുടെ വിജയത്തിനായി റോസമ്മ വിജയ്‌ , അമ്മിണിക്കുട്ടി ബാബു , സോഫിയ റോയിസ് , സ്വപ്ന ബേബി , ജിജോ ജോസഫ് , ജോബി മാത്യു , സെബാസ്റ്റ്യൻ തുടങ്ങിയവർ നേത്രുത്വം കൊടുക്കുന്ന വിവിധ   കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

 





കൂടുതല്‍വാര്‍ത്തകള്‍.