CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 1 Seconds Ago
Breaking Now

നാലാം നോര്ത്ത് ഈസ്റ്റ് കണ്‍വെൻഷൻ മെയ്‌ ആറിന് നോർത്ത് ഷീൽഡിൽവെച്ച്; ഉപവാസപ്രാർത്ഥനകളും ജപമാലകളും സജ്ജീവമാകുന്നു

സന്ദർലാൻഡ്‌: നാലാം നോര്ത്ത് ഈസ്റ്റ് കണ്‍വെൻഷൻ മെയ്‌ ആറിന് ( ബാങ്ക് അവധി,തിങ്കളാഴ്ച) നോർത്ത് ഷീൽഡിൽവെച്ച്,സെഹിയോണ്‍ യു കെ ടീം നേതൃത്വം നല്കുന്നതായിരിക്കും. രാവിലെ  എട്ടിന്  തുടങ്ങുന്ന ശുശ്രൂക്ഷകൾ വൈകുന്നേരം നാലിന് അവസ്സാനിക്കും. കണ്‍വെന്ഷന് ശക്തിപകരാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസപ്രാര്തനയും സജീവമായി തുടങ്ങി കഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ ആധ്യാല്മീക ഉണര്‍വിനായി നടക്കുന്ന ഈ  നവോത്ഥാന കണ്‍വെന്ഷന്‍ ഈ നാടിനെ ആല്മാഭിക്ഷേകത്താല്‍ നിറക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മധ്യസ്ഥപ്രാര്‍ത്ഥന,രോഗി ശുശ്രൂഷ, ആരാധന, കുമ്പസാരം,ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍ തുടങ്ങിയവ ഈ കണ്‍വെഷന്റെ മാത്രം പ്രത്യേകതയായിരിക്കും. കണ്‍വെന്ഷന്‍ നയിക്കുന്നത് ബഹു. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമായിരിക്കും. 

പ്രോഗ്രാം : മെയ്‌ 6  തിങ്കൾ, രാവിലെ  8.00 മുതല്‍ വൈകുന്നേരം 4 .00 വരെയായിരിക്കും . 

കണ്‍വെൻഷൻ വേദി: St. Cuthbertschurch, Albion Road, North Shields. NE290JB

 

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. സജി തോട്ടത്തിൽ- 07852582217

സോണി: 07429353194

 




കൂടുതല്‍വാര്‍ത്തകള്‍.