CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 54 Minutes 16 Seconds Ago
Breaking Now

സ്വയം വിധി നടപ്പാക്കി നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊല്ലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍; ഒളിവിലെന്ന് പോലീസ് അവകാശപ്പെട്ട പ്രതി തൂങ്ങിമരിച്ചത് സ്വന്തം വീട്ടില്‍; ദൈവം വിധി നടപ്പാക്കിയെന്ന് സനലിന്റെ ഭാര്യ

ആത്മഹത്യയെത്തുടര്‍ന്ന് വിജിയും കുടുംബവും നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചു

കേരളത്തെ നടുക്കിയ നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഒളിവിലെന്ന് കേരള പോലീസ് അവകാശപ്പെട്ട ഹരികുമാര്‍ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ദൈവം വിധി നടപ്പാക്കിയെന്നാണ് ആത്മഹത്യയെക്കുറിച്ച് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ നടത്തിയ പ്രതികരണം. 

ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസം നടത്തുകയായിരുന്നു ഭാര്യ വിജിയും, മറ്റ് കുടുംബാംഗങ്ങളും. പ്രതി കര്‍ണ്ണാടകത്തില്‍ ഒളിവിലാണെന്ന് പറഞ്ഞിരുന്ന പോലീസ് ആത്മഹത്യ നടന്നതോടെ കൂടുതല്‍ നാണക്കേടിലായി. കൊലപാതകം നടന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാത്തത് പോലീസിന്റെ ഒത്തുകളിയാണെന്നായിരുന്നു ആരോപണം. 

ആത്മഹത്യയെത്തുടര്‍ന്ന് വിജിയും കുടുംബവും നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചു. തര്‍ക്കത്തിനിടെ അബദ്ധത്തില്‍ നടന്നതല്ല സനലിന്റെ മരണമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വാഹനം അതിവേഗത്തില്‍ കടന്നുവരുന്നത് മനസ്സിലാക്കി മനഃപ്പൂര്‍വ്വമാണ് സനലിനെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയതെന്ന് ക്രൈംബ്രാഞ്ച് ബുധനാഴ്ച ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബോധിപ്പിക്കാന്‍ ഇരിക്കവെയാണ് ആത്മഹത്യ.




കൂടുതല്‍വാര്‍ത്തകള്‍.