CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 7 Minutes Ago
Breaking Now

കേരളത്തില്‍ നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രതീക്ഷയോടെ മുന്നണികള്‍

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേരളത്തില്‍ നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഇതോടെ 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുകയാണ്. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാന്‍ 66,303 പോലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവര്‍ത്തിക്കും. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍.

രണ്ടാംഘട്ടത്തില്‍ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എല്ലാ സീറ്റുകളും നേടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഇടതുപക്ഷവും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി മത്സരം കടുത്തതാക്കി. പ്രധാനമന്ത്രി മോദിയെ മുന്‍ നിര്‍ത്തി പ്രതീക്ഷയിലാണ് ബിജെപിയും. തൃശൂരും തിരുവനന്തപുരത്തും ബിജെപി ഏറെ പ്രതീക്ഷ വച്ചിട്ടുണ്ട്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.