CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 52 Minutes 18 Seconds Ago
Breaking Now

പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി ; വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ വീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്‌സ് ആപ്പില്‍ പ്രചരിക്കുകയാണ്.

വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ വീണ്ടും ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തിയെന്ന് ആന്റോ ആന്റണി ആരോപിച്ചു. ഇന്ന് പോളിംഗ് സാമഗ്രികള്‍ വാങ്ങുമ്പോള്‍ മാത്രം ഉദ്യോഗസ്ഥര്‍ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നും ആന്റോ ആന്റണി പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്‌സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍േറ നീക്കമാണിത്. ആരോപണത്തില്‍ തെളിവും ആന്റോ ആന്റണി പുറത്തുവിട്ടു. അനില്‍ ആന്റണിക്ക്  വേണ്ടി ഗവര്‍ണര്‍മാര്‍ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആന്റോ ആന്റണി ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.