CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 18 Seconds Ago
Breaking Now

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റായി ഒരു ഇന്ത്യക്കാരന്‍; 15ാം വയസ്സില്‍ സ്വന്തം അക്കൗണ്ടിംഗ് സ്ഥാപനം; മണിക്കൂറിന് 15 പൗണ്ട് ഫീസ്

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ് എന്ന ഖ്യാതിക്ക് പുറമെ സ്‌കൂളില്‍ പഠിക്കവെ തന്നെ സ്വന്തമായി ഒരു അക്കൗണ്ടന്‍സി സ്ഥാപനവും ഈ ആണ്‍കുട്ടി നടത്തിവരുന്നു.

കണക്ക് പഠിക്കുന്നത് പണ്ടേ ഇഷ്ടമുള്ള കാര്യമല്ല. ബികോം പഠിക്കാന്‍ പറയുമ്പോള്‍ എല്ലാവരും ആദ്യം പറയുന്ന കാര്യം ഇതാണ്. എന്നാല്‍ തന്റെ 15ാം വയസ്സില്‍ അക്കൗണ്ടന്റായി മാറിക്കൊണ്ട് കൈയടി നേടുകയാണ് ഈ ഇന്ത്യന്‍ വംശജന്‍. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ് എന്ന ഖ്യാതിക്ക് പുറമെ സ്‌കൂളില്‍ പഠിക്കവെ തന്നെ സ്വന്തമായി ഒരു അക്കൗണ്ടന്‍സി സ്ഥാപനവും ഈ ആണ്‍കുട്ടി നടത്തിവരുന്നു. 

സൗത്ത് ലണ്ടനില്‍ താമസിക്കുന്ന രണ്‍വീര്‍ സിംഗ് സന്ധുവാണ് ഈ റെക്കോര്‍ഡിന് ഉടമയായത്. 12ാം വയസ്സില്‍ സ്വന്തമായി ബിസിനസ്സ് ആരംഭിച്ച സന്ധുവിന്റെ ലക്ഷ്യം എന്താണെന്ന് അറിയാമോ, 25ാം വയസ്സിനുള്ളില്‍ ഒരു കോടീശ്വരനായി മാറുകയാണ് ഇവന്റെ ലക്ഷ്യം. 

യുവസംരംഭകന്‍, 15ാം വയസ്സില്‍ അടിപൊളിയായി ജീവിക്കുന്നു, പണമുണ്ടാക്കാന്‍ ശ്രമിക്കുന്നു, ഇതാണ് സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് സന്ധു നല്‍കിയിട്ടുള്ള വിവരണം. ചെറുപ്പകാലത്ത് തന്നെ തനിക്കൊരു അക്കൗണ്ടന്റ് ആകണമെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് സന്ധു വളര്‍ന്നത്. കൂടാതെ ബിസിനസ്സ് സ്വപ്നമായി കാണുന്ന യുവ സംരംഭകര്‍ക്ക് സാമ്പത്തിക ഉപദേഷ്ടാവായും മാറണം. 

മണിക്കൂറിന് 12 പൗണ്ട് മുതല്‍ 15 പൗണ്ട് വരെയാണ് സേവനത്തിന് ഫീസ്. 12ാം വയസ്സില്‍ തന്നെ ഓണ്‍ലൈന്‍ അക്കൗണ്ടിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി ലെവല്‍ 3 സിപിഡി ബേസിക് അക്കൗണ്ടിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയ സന്ധു 2016ല്‍ ഡിജിറ്റല്‍ അക്കൗണ്ട്‌സ് എന്ന സ്ഥാപനം തുടങ്ങി. ഇവന്റെ പിതാവ് അമന്‍ സിംഗ് ബില്‍ഡറാണ്. അമ്മ ദല്‍വീന്ദര്‍ കൗര്‍ എസ്റ്റേറ്റ് ഏജന്റും

 




കൂടുതല്‍വാര്‍ത്തകള്‍.