CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 53 Minutes 33 Seconds Ago
Breaking Now

യുകെയിലെ ഏറ്റവും വലിയ സീറോമലബാര്‍ തീര്‍ത്ഥാടനമായ വാത്സിഗാം തീര്‍ത്ഥാടനം ജൂലായ് 21ന്

യുകെയിലെ ഏറ്റവും വലിയ സീറോമലബാര്‍ തീര്‍ത്ഥാടനമായ ഏഴാമത് വാത്സിഗാം തീര്‍ത്ഥാടനത്തിന് ജൂലായ് 21ന് തിരിതെളിയും.

ഈവര്‍ഷത്തെ തീര്‍ത്ഥാടനത്തിന് പ്രസുദേന്തിമാരായി നേതൃത്വം നല്കുന്നത് ബെഡ്‌ഫോര്‍ഡ് കേരളാ ക്രിസ്ത്യൻ കമ്യൂണിറ്റിയാണ്. യുകെയില്‍ കുടിയേറിയ മലയാളികള്‍ക്ക് മരിയഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വര്‍ണ്ണാഭമായ മുത്തുക്കുടയുടെയും, വാദ്യമേളങ്ങളുടെയും, അകമ്പടിയോടെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത് ഏക്കാലവും ഒരു നവ്യാനുഭവം തന്നെയാണ്.

കോതമംഗലം രൂപതയുടെ മുന്‍ അഭിവന്ദ്യമെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടയില്‍ പിതാവ് മുഖ്യകാര്‍മ്മികന്‍ എന്ന നിലയിലുള്ള അനുഗ്രഹീയ സാന്നിധ്യം ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് ആത്മീയ ശോഭപകരും. ഹെന്‍ട്രി ഏട്ടാമന്‍ രാജാവ് നഗ്നപാതനായി പലതവണ തീര്‍ത്ഥാടനം നടത്തിയ വഴിയിലൂടെ തന്നെയാണ് സീറോമലബാര്‍ വിശ്വാസി സമൂഹവും നടന്നു നീങ്ങുക. മുന്‍പ് തീര്‍ത്ഥാടനത്തിന് പോകുമ്പോള്‍ ചെരുപ്പ്(സ്ലിപ്പര്‍) ഊരിവെയ്ക്കുന്ന കേന്ദ്രമാണ് ഇന്ന് സ്ലിപ്പര്‍ ചാപ്പല്‍ ആയി അറിയപ്പെടുന്നത്. സ്ലിപ്പര്‍ ചാപ്പലില്‍ മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്ന എന്തും സാധ്യമാകും എന്നാണ് തീര്‍ത്ഥാടകരുടെ അനുഭവ സാക്ഷ്യം, പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ ലഭിക്കാറുള്ള വാത്സിഗാം യുകെയിലെ ഏറ്റവും വലിയ അഭയവും ഉദ്ദിഷ്ടകാര്യസാധ്യമിടവുമാ യാണ് എല്ലാ മരിയ ഭക്തരും വിശ്വസിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രസുദേന്തിമാരില്‍ നിന്നും ഏറ്റവാങ്ങിയ തീര്‍ത്ഥാടനത്തിനുള്ള കത്തിച്ച മെഴുകു തിരി തിര്‍ത്ഥാടനത്തിനുമുന്നോടിയായി ബെഡ്‌ഫോര്‍ഡിലുള്ള ഓരോ ഭവനങ്ങളിലും മാറി ആഴ്ചകള്‍തോറും കുത്തിച്ചുവെച്ച് പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാത്ഥനകളും ജപമാലയും നടന്നു വരുന്നു. പ്രസുദേന്തിമാരായ ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യൻ കമ്യൂണിറ്റി തീര്‍ത്ഥാടത്തിനെത്തുന്നആയിരങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ നാടന്‍ ഭക്ഷണം ലഭ്യമാക്കുന്ന സ്റ്റാള്‍ തിര്‍ത്ഥാടനസ്ഥലത്തുതന്നെ ഒരുക്കിയിട്ടുണ്ട്. കൃത്യം 12മണിക്കുതന്നെ ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നും സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനയാത്ര ആരംഭിക്കും. സ്ലിപ്പര്‍ ചാപ്പലില്‍ എത്തിചേര്‍ന്ന ശേഷം അടിമവെയ്ക്കല്‍ ശുശ്രൂഷ, തീര്‍ത്ഥാടന സന്ദേശം തുടര്‍ന്ന് ഭക്ഷണത്തിനുള്ള ഇടവേള, ഉച്ചകഴിഞ്ഞ്2.45ന് അഭവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഘോഷമായ തിരുന്നാള്‍ സമൂഹബലി നടത്തപ്പെടും. സമാപനത്തോടനുബന്ധിച്ച് അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കും.

ഏറ്റവും ശക്തയായ മാദ്ധ്യസ്ഥ പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തില്‍ അനുഗ്രഹങ്ങള്‍ നേടുവാനും മരിയ സ്തുതി പ്രഘോഷിക്കുവാനും യുകെയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനത്തിലേക്ക് ജാതിമതഭേദമില്ലാതെ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി പ്രസുദേന്തിമാരായ ബെഡ്‌ഫോര്‍ഡ് കേരളാ ക്രിസ്ത്യൻ കമ്യൂണിറ്റിക്കുവേണ്ടി ഫാ. ബിജു കോച്ചേരി നാല്‍പ്പതില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ബിജു കോച്ചേരി നാല്‍പ്പതിൽ -0790447427,

സാബിച്ചന്‍ തോപ്പില്‍ -07545143061,

മേബിള്‍ രാജൻ- 07877027439. 




കൂടുതല്‍വാര്‍ത്തകള്‍.