CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 6 Minutes 25 Seconds Ago
Breaking Now

പെണ്‍കുഞ്ഞ് പിറന്നത് 9/11 വാര്‍ഷികത്തില്‍; ജന്മസമയം രാത്രി 9.11; ഭാരം 9 പൗണ്ട് 11 ഔണ്‍സ്; അത്ഭുതമായി കുഞ്ഞ് ക്രിസ്റ്റിന

അമേരിക്കയിലെ ടെന്നെസി ജര്‍മ്മന്‍ടൗണിലുള്ള മെത്തേഡിസ്റ്റ് ലെബോണ്‍ഹെര്‍ ഹോസ്പിറ്റലിലാണ് കുഞ്ഞ് ക്രിസ്റ്റിന ജനിച്ചത്. '

അത്ഭുതമായി പിറന്നുവീണവള്‍! കുഞ്ഞ് ക്രിസ്റ്റിന ബ്രൗണിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയമില്ല. കാരണം എന്താണെന്നല്ലേ, അവള്‍ പിറന്നത് 9/11 അക്രമങ്ങളുടെ വാര്‍ഷിക ദിനത്തിലാണ്. തീര്‍ന്നില്ല അത്ഭുതം, ജന്മദിനത്തിന് സമാനമായി രാത്രി 9.11നായിരുന്നു പിറവി. കൂടാതെ ഭാരം 9 പൗണ്ട്, 11 ഔണ്‍സും!

അമേരിക്കയിലെ ടെന്നെസി ജര്‍മ്മന്‍ടൗണിലുള്ള മെത്തേഡിസ്റ്റ് ലെബോണ്‍ഹെര്‍ ഹോസ്പിറ്റലിലാണ് കുഞ്ഞ് ക്രിസ്റ്റിന ജനിച്ചത്. 'തകര്‍ച്ചകള്‍ക്കും, നാശങ്ങള്‍ക്കും ഇടയിലെ പുതിയ ജീവനാണ് അവള്‍', മകളെക്കുറിച്ച് അമ്മ കാമെട്രിയോണ്‍ മൂര്‍ ബ്രൗണ്‍ പ്രതികരിച്ചു. 

സിസേറിയന്‍ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത ശേഷം സമയം രേഖപ്പെടുത്തുമ്പോള്‍ അബദ്ധത്തില്‍ 9.11 തന്നെ ഇതിനായി തെരഞ്ഞെടുത്തെന്ന് ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. '9.11 ജനനസമയമായി ഡോക്ടര്‍ രേഖപ്പെടുത്തി. ക്രിസ്റ്റിനയുടെ തൂക്കം പരിശോധിച്ചപ്പോള്‍ ഭാരവും 9/11. അപ്പോഴാണ് തീയതിയും, സമയവും, ഭാരവും തമ്മിലുള്ള ബന്ധം അത്ഭുതപ്പെടുത്തിയത്', പിതാവ് ജസ്റ്റിന്‍ ബ്രൗണ്‍ പറഞ്ഞു. 

ദുരന്തമുണ്ടായ ദിനത്തില്‍ ഇത്തരമൊരു സന്തോഷം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ആ കുടുംബം. 2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണങ്ങളുടെ 18ാം വാര്‍ഷികം യുഎസില്‍ ആചരിക്കുന്നതിന് ഇടെയാണ് ഈ ജനനം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.