CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Minutes 45 Seconds Ago
Breaking Now

നീന്തലിനിടെ തലച്ചോറിലെത്തിയത് മാരകമായ അമീബ ; മരണത്തോട് മല്ലിട്ട് പത്തുവയസ്സുകാരി

ടെക്‌സാസില്‍ നിന്നുള്ള ലിലി അവാന്റ് എന്ന 10 വയസ്സുകാരിയെ ആണ് അമീബ ബാധിച്ചിരിക്കുന്നത്.

അവധി ദിവസം നീന്തല്‍ കുളത്തില്‍ ചിലവഴിച്ച പത്തുവയസുകാരിയുടെ തലച്ചോറിനെ ബാധിച്ച് അപകടകാരിയായ അമീബ. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബ ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

ടെക്‌സാസില്‍ നിന്നുള്ള ലിലി അവാന്റ് എന്ന 10 വയസ്സുകാരിയെ ആണ് അമീബ ബാധിച്ചിരിക്കുന്നത്. സെപ്തംബര്‍ 2ന് ബോസ്‌ക് കൗണ്ടിയിലെ തടാകത്തിലും സമീപത്തുള്ള പുഴയിലും നീന്തി കളിക്കുന്നതിനിടെയാണ് ലിലിയില്‍ അമീബ ബാധയുണ്ടായെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു.

സെപ്തംബര്‍ 8ന് രാത്രി കടുത്ത തലവേദനയോടെയാണ് ലിലിയെ ആശുപത്രിയിലെത്തിച്ചത്. വൈറല്‍ പനിയെന്നാണ് ആദ്യം കരുതിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമാകുകയും അബോധാവസ്ഥയിലേക്ക് മാറുകയും ചെയ്തു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്.

മൂക്കിലൂടെ ശരീരത്തില്‍ കയറിയ അമീബ തലച്ചോറിലേക്ക് കയറിയിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. അമീബ ബാധിച്ചവരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരിക കഠിനമായ കാര്യമാണ്. നെയ്‌ഗ്ലോറി അമീബ ബാധയുണ്ടായിട്ടുള്ള അഞ്ച് പേരെ മാത്രമാണ് ഇതുവരെ രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.