CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 30 Seconds Ago
Breaking Now

ഡിഗ്രി എടുത്തിട്ട് വല്ല കാര്യമുണ്ടോ? യുകെയില്‍ നല്ല ശമ്പളവും, കുറഞ്ഞ ശമ്പളവും കിട്ടുന്ന ജോലികള്‍ ഇതൊക്കെ; രാജ്യത്ത് ഇക്കണോമിസ്റ്റുകള്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും നല്ല കാലം

ഹ്യുമാനിറ്റീസും, ലിബറല്‍ ആര്‍ട്‌സും പഠിക്കുന്നവര്‍ക്കാണ് കുറഞ്ഞ ശമ്പളം ലഭിക്കുക

ഇംഗ്ലണ്ടില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി ഗ്രാജുവേഷന്‍ നേടുമ്പോഴേക്കും 50,000  പൗണ്ട് കടത്തിലാകും. അതുകൊണ്ട് തന്നെ പഠിച്ച് നേടിയ ഡിഗ്രി ഉപയോഗിച്ച് നല്ല ശമ്പളമുള്ള ജോലി ലഭിക്കുകയെന്നതാണ് ഉദ്യോഗാര്‍ത്ഥികളുടെ മോഹം. എന്നാല്‍ യുകെയില്‍ നല്ല വരുമാനം കിട്ടാന്‍ ചില ഡിഗ്രികള്‍ വഴിയൊരുക്കുമ്പോള്‍ മറ്റ് ചില ഗ്രാജുവേറ്റുകള്‍ക്ക് ഇവരുടെ പകുതിയെങ്കിലും ശമ്പളം കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. 

ഗ്രാജുവേഷന് ശേഷം മികച്ച ശമ്പളവും, തൊഴിലില്‍ വളര്‍ച്ച സാധ്യതകളും കല്‍പ്പിക്കപ്പെടുന്ന ഡിഗ്രികളുടെ പട്ടികയാണ് ലോണ്‍ പ്രൊവൈഡര്‍ സാറ്റ്‌സുമാ ലോണ്‍സ് തയ്യാറാക്കിയിരിക്കുന്നത്. ഏത് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ പാടുപെടുമെന്നും ഈ പട്ടിക ചൂണ്ടിക്കാണിക്കുന്നു. യുകെ ഗവണ്‍മെന്റ് ഗ്രാജുവേറ്റ് ഔട്ട്കംസ് എല്‍ഇഒ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരമാണ് മികച്ചതും, മോശവുമായ ഡിഗ്രികള്‍ തെരഞ്ഞെടുത്തത്. 

ഗ്രാജുവേഷന് തൊട്ടുപിന്നാലെയും 3, 5, 10 വര്‍ഷങ്ങള്‍ക്ക് ശേഷവുമുള്ള ശമ്പളത്തിലെ വ്യത്യാസം ഇവര്‍ താരതമ്യം ചെയ്യുന്നുണ്ട്. ഡെന്റിസ്ട്രി, മെഡിസിന്‍ ഡിഗ്രികള്‍ നേടിയാല്‍ ഒരു വര്‍ഷത്തിന് ശേഷം ശരാശരി പ്രതിവര്‍ഷ വരുമാനം 36,000 പൗണ്ടിലെത്തും. കൂടാതെ കരിയറില്‍ ഉടനീളം ശമ്പളം മെച്ചപ്പെടാനും, പത്ത് വര്‍ഷത്തിനകം 53,300 പൗണ്ട് ശമ്പളത്തിലും എത്തിച്ചേരും. യുകെ ശരാശി 29,009 പൗണ്ടാണ്. മികച്ച വരുമാനം കിട്ടുന്ന പ്രൊഫഷനില്‍ ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ് ബിരുദധാരികളും ഉള്‍പ്പെടും. 26000 പൗണ്ടും, 26500 പൗണ്ടുമാണ് ഇവരുടെ ആരംഭ ശമ്പളങ്ങള്‍. പത്ത് വര്‍ഷക്കാലത്തെ കണക്ക് എത്തുമ്പോള്‍ ഇക്കണോമിക്‌സ് എഞ്ചിനീയറിംഗുകാരെ മറികടക്കും. പത്ത് വര്‍ഷത്തിന് ഇപ്പുറം ഇക്കണോമിസ്റ്റുകള്‍ 49,800 പൗണ്ട് ശമ്പളം നേടുമ്പോള്‍ എഞ്ചിനീയര്‍മാര്‍ 41,200 പൗണ്ടിലാകും. 

ഹ്യുമാനിറ്റീസും, ലിബറല്‍ ആര്‍ട്‌സും പഠിക്കുന്നവര്‍ക്കാണ് കുറഞ്ഞ ശമ്പളം ലഭിക്കുക. പ്രാരംഭ വേതനം 17800 പൗണ്ടും, ഒന്‍പത് വര്‍ഷം കഴിയുമ്പോള്‍ 22800 പൗണ്ട് മാത്രമായി വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്. ക്രിയേറ്റീവ് ആര്‍ട്‌സ്, ഡിസൈന്‍ എന്നിവ പഠിച്ചാലും ശമ്പളം കുറവാണ്, 14900 പൗണ്ടാണ് ആരംഭ ശമ്പളം, പത്ത് വര്‍ഷത്തിന് ശേഷം 23300 പൗണ്ട് മാത്രവുമാകും ഇവരുടെ വരുമാനം. സോഷ്യോളജി, സൈക്കോളജി, മാധ്യമപ്രവര്‍ത്തകര്‍, ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ എന്നിവരുടെയും അവസ്ഥ ഇങ്ങനെ തന്നെ. 




കൂടുതല്‍വാര്‍ത്തകള്‍.