CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 59 Seconds Ago
Breaking Now

ക്രിസ്മസില്‍ നിന്ന് ക്രിസ്തു പുറത്ത്; ക്രിസ്മസ് കരോളിന് ലോര്‍ഡ് ജീസസ് എന്നുപാടേണ്ട, പകരം 'ബേബി ബോയ് ജീസസ്' എന്നാക്കാം; എസെക്‌സ് പ്രൈമറി സ്‌കൂളിന്റെ ഉത്തരവ് വിവാദത്തില്‍; എല്ലാ വിശ്വാസികളെയും ആഘോഷത്തില്‍ പങ്കെടുപ്പിക്കാനുള്ള മാറ്റം രോഷം ഏറ്റുവാങ്ങുന്നു

ജീസസ് എന്നു പേരുള്ള ഒരു സാധാരണ കുട്ടി ആയിരുന്നു പിറന്നതെങ്കില്‍ ഈ ആഘോഷങ്ങളുടെ കാര്യം ഉണ്ടായില്ലെന്നും ഒരു അമ്മ പ്രതികരിച്ചു

ക്രിസ്മസ് കരോളിന് 'എവെ ഇന്‍ എ മാംഗര്‍' ആലപിക്കുമ്പോള്‍ ലോര്‍ഡ് എന്ന വാക്ക് ഉപയോഗിക്കേണ്ടെന്ന് കുട്ടികളോട് ആവശ്യപ്പെട്ട് പ്രൈമറി സ്‌കൂള്‍ വിവാദത്തില്‍. മറ്റ് വിശ്വാസങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും കരോളില്‍ പങ്കെടുക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് സ്‌കൂളിന്റെ നിലപാട്. എന്നാല്‍ ഈ മാറ്റത്തിനെതിരെ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ രംഗത്തെത്തി. 

'ലിറ്റില്‍ ലോര്‍ഡ് ജീസസ്' എന്നതിന് പകരം 'ബേബി ബോയ് ജീസസ്' എന്ന് കരോളില്‍ പാടാമെന്നാണ് ഹെഡ് ടീച്ചറുടെ ഉത്തരവ്. എവെ ഇന്‍ എ മാംഗര്‍ കരോളില്‍ അഞ്ച് തവണയാണ് ലോര്‍ഡ് എന്ന വാക്ക് ഉള്‍പ്പെടുന്നത്, ഇത് ജീസസ് ദൈവീകശക്തിയാണെന്ന വിശ്വാസം പ്രഖ്യാപിക്കുന്നത് കൂടിയാണ്. എസെക്‌സ് ചിംഗ്‌ഫോര്‍ഡ് വൈറ്റ്ഹാള്‍ പ്രൈമറി സ്‌കൂളാണ് ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് രോഷം ഏറ്റുവാങ്ങുന്നത്. 

ഇതിന് പുറമെ കരോള്‍ സര്‍വ്വീസും, നേറ്റിവിറ്റി പ്ലേയും അരങ്ങേറുമ്പോള്‍ പാടുന്ന പാട്ടുകളും എഡിറ്റ് ചെയ്ത് പാടണമെന്നാണ് നിര്‍ദ്ദേശം. ലൗ ഷോണ്‍ ഡൗണ്‍ കരോളിലെ 'ജീസസ് ദി സേവ്യര്‍' എന്നത് ജീസസ് ദി ബേബി എന്നും, കം ആന്‍ഡ് ജോയിന്‍ ദി സെലിബ്രേഷന്‍ കരോളിലെ 'ന്യൂ കിംഗ് ബോണ്‍ ടുഡെ' എന്നത് ബേബി ബോണ്‍ ടുഡെ എന്നും മാറ്റിപ്പാടാനാണ് നിര്‍ദ്ദേശം. 

എന്നാല്‍ ക്രിസ്മസില്‍ നിന്നും ക്രിസ്തുവിനെ ഒഴിവാക്കുന്ന പരിപാടിയാണ് ഈ മാറ്റങ്ങളെന്ന് രോഷാകുലയായ ഒരു രക്ഷിതാവ് പ്രതികരിച്ചു. ജീസസ് എന്നു പേരുള്ള ഒരു സാധാരണ കുട്ടി ആയിരുന്നു പിറന്നതെങ്കില്‍ ഈ ആഘോഷങ്ങളുടെ കാര്യം ഉണ്ടായില്ലെന്നും ഒരു അമ്മ പ്രതികരിച്ചു. പിറന്നത് ജീസസ് ലോര്‍ഡ് തന്നെയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.