CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 49 Seconds Ago
Breaking Now

ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ നൈറ്റ് വിജില്‍ ഹെയര്‍ഫീല്‍ഡില്‍ നാളെ 15ന്.

ഹെയര്‍ഫീല്‍ഡ്:  ലണ്ടന്‍ റീജണിലെ സീറോ മലബാര്‍ മിഷനായ ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ മൂന്നാം ശനിയാഴ്ച്ചകളില്‍ പതിവായി നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ ഫെബ.15 നു  ശനിയാഴ്ച്ച വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കും. ഫാ. ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ശുശ്രുഷയില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്.

ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജിലില്‍, കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകര്‍മ്മങ്ങളില്‍ ബ്ര. ചെറിയാന്‍, ബ്ര. ജൂഡി എന്നിവര്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്കും. ശുശ്രുഷകള്‍ക്ക് സമാപനമായി 11:30 ന്  സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

 

ഭക്തി നിര്‍ഭരമായ ശുശ്രുഷയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍

ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.  

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ്  07804691069

 

പള്ളിയുടെ വിലാസം.

 

St. Pauls Church, 2 Merele Avanue, UB9 6DG.

 

 




കൂടുതല്‍വാര്‍ത്തകള്‍.