CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 52 Minutes 50 Seconds Ago
Breaking Now

പുതിയ ചാന്‍സലര്‍ ഋഷി സുനാകിന് ശ്വാസം വിടാന്‍ അല്‍പ്പം സമയം കൊടുക്ക്! മാര്‍ച്ച് 11ന് ബജറ്റ് അവതരണം വേണമെന്ന് വാശിപിടിക്കരുത്; ബജറ്റ് മാറ്റിവെയ്ക്കുമോ?

ബോറിസ് ജോണ്‍സന്റെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കുമ്മിന്‍സുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെയാണ് ജാവിദ് പൊടുന്നനെ രാജിവെച്ചത്

പുതിയ ചാന്‍സലര്‍ അടുത്ത മാസം അവതരിപ്പിക്കേണ്ട ബജറ്റ് നീട്ടിവെയ്ക്കാന്‍ സാധ്യതയുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. തയ്യാറെടുക്കാന് കൂടുതല്‍ സമയം ആവശ്യമായി വന്നതോടെയാണ് ബജറ്റ് അവതരണം നീട്ടുന്നത്. സാജിദ് ജാവിദ് അപ്രതീക്ഷിതമായി രാജിവെച്ചതോടെ ബജറ്റ് അവതരണം മാര്‍ച്ച് 11ന് നടത്തുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്ക് വിവരം നല്‍കിയിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് വെളിപ്പെടുത്തി. 

തന്റെ ആദ്യത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ചാന്‍സലര്‍ക്ക് സമയം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രഷറി ചീഫ് സെക്രട്ടറിയായിരുന്ന സുനാക് തന്റെ മുന്‍ഗാമിയുടെ രാജിയോടെയാണ് കാബിനറ്റ് പുനഃസംഘടനയില്‍ രണ്ടാമത്തെ ശക്തമായ പോസ്റ്റില്‍ എത്തിച്ചേര്‍ന്നത്. പുതിയ ചാന്‍സലര്‍ക്ക് അല്‍പ്പം സമയം അനുവദിക്കണമെന്ന് ഷാപ്‌സ് വ്യക്തമാക്കി. 

എന്നാല്‍ ബജറ്റ് അവതരണം വൈകുന്നത് സാമ്പത്തിക നയവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ത്തുമെന്ന് ലിബറല്‍ ഡെമോക്രാറ്റ് ആക്ടിവ് നേതാവ് സര്‍ എഡ് ഡാവി പറഞ്ഞു. കൂടാതെ അവതരണം വൈകുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രകടനങ്ങളെ വിലയിരുത്തുന്ന ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയെ തടയുകയും ചെയ്യും. സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പ്രവചനങ്ങള്‍ നടത്തണമെന്നാണ് ഇവര്‍ക്കുള്ള നിയമപരമായ നിര്‍ദ്ദേശം. 

ബോറിസ് ജോണ്‍സന്റെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കുമ്മിന്‍സുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെയാണ് ജാവിദ് പൊടുന്നനെ രാജിവെച്ചത്. എന്നാല്‍ കുമ്മിന്‍സ് ഇപ്പോള്‍ സര്‍വ്വാധിപത്യം നേടിയെന്ന വാര്‍ത്തകളെ ഷാപ്‌സ് തള്ളി. ഉപദേശകന്‍ എതിര്‍ത്ത എച്ച്എസ്2 റെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് ഇദ്ദേഹം ഈ വാദം ഉന്നയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.