CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 49 Seconds Ago
Breaking Now

ആറ്റം ബോംബിന് ശേഷമുള്ള മനുഷ്യന്റെ 'കണ്ടുപിടുത്തം' കുഴപ്പമായി മാറമോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൈവിട്ട് പോകുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തല്‍; ബ്രിട്ടന്റെ എഐ സുരക്ഷാ വിദഗ്ധര്‍ പരിശോധിച്ച 5 മോഡലുകളും നിയന്ത്രണങ്ങള്‍ സ്വയം ലംഘിച്ചു; ദേശീയ സുരക്ഷയ്ക്ക് മുന്നറിയിപ്പെന്ന് കെമി

ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ എഐ ഉപയോഗം മുന്‍ഗണനയോടെ നടപ്പാക്കാന്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം നീങ്ങവെയാണ് ഈ സംഭവങ്ങള്‍

മനുഷ്യന്റെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും മുഖ്യമായി മാറിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിക്ക് തന്നെ അപകടമായി മാറുമോ? എഐ സുരക്ഷ സംബന്ധിച്ച് നടത്തിയ ടെസ്റ്റുകളില്‍ നൂതന മോഡലുകള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറികടന്ന് സ്വന്തം വഴി കണ്ടെത്തിയതോടെയാണ് ഈ ആശങ്ക രൂക്ഷമാകുന്നത്. 

ബ്രിട്ടന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുരക്ഷാ വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗിച്ച അഞ്ച് മോഡലുകളും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സ്വന്തം നിലയില്‍ തയ്യാറായത്. ഓപ്പണ്‍ എഐയുടെ ടെക് കമ്പനിയിലേക്ക് സ്വന്തം എഐ ഏജന്റ് മോഡല്‍ കടന്നുകയറിയതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പുതിയ വിവരം. 

ചാറ്റ്ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ സുരക്ഷിതമെന്ന് വിളിക്കുന്ന 'സാന്‍ഡ്‌ബോക്‌സ്' സംവിധാനത്തില്‍ തങ്ങളുടെ ലേറ്റസ്റ്റ് മോഡലുകള്‍ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ടെസ്റ്റിംഗ് ഗ്രൗണ്ട് മറികടന്ന് യുഎസ് ടെക് കമ്പനിയായ ഹഗ്ഗിംഗ് ഫേസിലേക്ക് കടന്നുകയറി വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കിംഗ് നടത്തുകയായിരുന്നു. 

ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ എഐ ഉപയോഗം മുന്‍ഗണനയോടെ നടപ്പാക്കാന്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം നീങ്ങവെയാണ് ഈ സംഭവങ്ങള്‍. സ്ഥിതി ആശങ്കാജനകമാണെന്നും, ദേശീയ സുരക്ഷയെ പോലും ബാധിക്കുമെന്നും കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക് ആവശ്യപ്പെട്ടു. സാമ്പത്തിക മേഖലയ്ക്കും, ഉപഭോക്താക്കള്‍ക്കും എഐ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ ആശങ്കയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.