
















ബ്രിട്ടനിലെ ജയിലുകളില്‍ വലിയ സ്ഥലപരിമിതി നേരിടുന്നതിനാല്‍ കുറ്റവാളികളെ വേഗത്തില്‍ മോചിപ്പിക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ രാജ്യത്തെ ജയിലുകളില്‍ റെക്കോര്‍ഡ് തോതില്‍ തീവ്രവാദികളെ തടവിലാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ 273 ക്രിമിനലുകളാണ് ജയിലഴിക്കുള്ളിലായത്. ഒരു വര്‍ഷത്തിനിടെ ഏഴ് ശതമാനമാണ് വര്‍ദ്ധന. തീവ്രവാദ കേസുകളില്‍ അകത്തായ 58 ശതമാനം തടവുകാരും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ടവരാണെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
29 ശതമാനം തടവുകാര്‍ തീവ്രവലത് വിശ്വാസികളും, 34 ശതമാനം ഇടത് തീവ്രവാദം പോലുള്ള മറ്റ് 'തീവ്ര' നിലപാടുകാരുമാണ്. 2010 മുതലാണ് തീവ്രവാദ കേസുകളിലെ പ്രതികളുടെ എണ്ണം ബ്രിട്ടന്‍ രേഖപ്പെടുത്തി തുടങ്ങിയത്. അന്ന് മുതല്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ജയിലിലാകുന്നവരുടെ എണ്ണം ഇരട്ടിക്കുകയാണ് ചെയ്തത്.
അഞ്ചില്‍ മൂന്ന് തീവ്രവാദ കുറ്റവാളികളും തങ്ങള്‍ മുസ്ലീമാണെന്ന് സ്ഥിരീകരിച്ചവരാണെന്നും ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു. അഞ്ചിലൊന്ന് തടവുകാര്‍ ക്രിസ്ത്യാനികളാണെന്നും പറയുന്നു. 13 ശതമാനം പേര്‍ മതമില്ലാത്തവരുമാണ്. അകത്ത് കിടക്കുന്ന 273 തീവ്രവാദികളില്‍ 219 പേരും ബ്രിട്ടനില്‍ നിന്ന് തന്നെയുള്ളവരാണ്.
ഇറാഖ്, ഇറാന്‍ പൗരന്‍മാരാണ് വിദേശികളില്‍ കൂടുതല്‍. ബ്രിട്ടനിലെ ജയിലുകളില്‍ തീവ്രവാദികള്‍ തങ്ങളുടെ നിലപാടുകള്‍ പ്രചരിപ്പിച്ച് കൂടുതല്‍ പേരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതായി നേരത്തെ കണ്ടെത്തലുണ്ടായിരുന്നു.