CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 5 Seconds Ago
Breaking Now

വീടുകളില്‍ തുടരൂ, ജീവന്‍ രക്ഷിക്കൂ; കൊറോണാവൈറസ് അടിയന്തരാവസ്ഥയില്‍ ബ്രിട്ടനിലെ ഓരോ കുടുംബത്തിനും കത്തയച്ച് ബോറിസ് ജോണ്‍സണ്‍; എന്‍എച്ച്എസിനെ സഹായിക്കാന്‍ ജനം ചെയ്യേണ്ടത് വീട്ടില്‍ നിന്നും പുറത്തിറങ്ങുതെന്ന് മാത്രം!

5.8 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചാണ് കത്തുകള്‍ 30 മില്ല്യണ്‍ വീടുകളില്‍ എത്തിച്ചേരുക

ലോക്ക്ഡൗണ്‍ പ്രഖ്യാപനം കേള്‍ക്കാതെ വഴിയില്‍ ചുറ്റിത്തിരിയുന്ന പൊതുജനങ്ങളോട് ദയവായി അനുസരണ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കത്തയയ്ക്കുന്നു. ദേശീയ അടിയന്തരാവസ്ഥ നേരിടുന്ന ഘട്ടത്തില്‍ ജനം വീടുകളില്‍ തുടരണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. കൊവിഡ്-19 പോസിറ്റീവായി കണ്ടെത്തിയതോടെ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയാണ് ബോറിസ്. കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന് മുന്‍പ് കൂടുതല്‍ മോശമാകുമെന്നതിനാല്‍ എന്‍എച്ച്എസിനെ സഹായിക്കാന്‍ രോഗം ബാധിക്കുന്നവരുടെ വേഗത കുറയ്ക്കുക മാത്രമാണ് പോംവഴിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കും. 

5.8 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചാണ് കത്തുകള്‍ 30 മില്ല്യണ്‍ വീടുകളില്‍ എത്തിച്ചേരുക. സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ വിശദമാക്കുന്ന നോട്ടീസും ഇതോടൊപ്പം ഉണ്ടാകും. ബ്രിട്ടനിലെ മരണസംഖ്യയില്‍ 260 പേര്‍ കൂടി ചേര്‍ന്ന് ആകെ മരണങ്ങള്‍ 1019 തൊട്ട ഘട്ടത്തിലാണ് ഈ കത്തിടപാട്. 120,776 കൊറോണാവൈറസ് പരിശോധനകള്‍ നടന്നപ്പോള്‍ 17,089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊതുജനങ്ങളെ നേരിട്ട് കത്തയച്ചെങ്കിലും വീട്ടില്‍ പിടിച്ചിരുത്താമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

'കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന് മുന്‍പ് സ്ഥിതി മോശമാകും. അതിനായി ശരിയായ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ നഷ്ടമാകുന്ന ജീവനുകളുടെ എണ്ണം കുറയും, ഇതോടെ സാധാരണ നിലയിലേക്ക് വേഗത്തില്‍ മടങ്ങിവരാം. നമ്മുടെ ഡോക്ടര്‍മാരും, നഴ്‌സുമാരും, മറ്റ് കെയറര്‍മാരും സന്ദര്‍ഭത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നത് പ്രചോദനകരമാണ്', ബോറിസ് കത്തില്‍ കുറിച്ചു. വിരമിച്ച ആയിരക്കണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും എന്‍എച്ച്എസിലേക്ക് തിരിച്ചെത്തി. ആയിരക്കണക്കിന് പൗരന്‍മാരാണ് വോളണ്ടിയര്‍മാരായത്. അതുകൊണ്ട് തന്നെ ഈ ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ദയവായി വീടുകളില്‍ തുടരണം, എന്‍എച്ച്എസിനെ സംരക്ഷിക്കണം. ജീവിതം രക്ഷിക്കണം', കത്ത് ആവശ്യപ്പെട്ടു. 

സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നാണ് പരാതി ഉയരുന്നത്. ഇതുമൂലം ആളുകള്‍ അവധിക്കാലം ആഘോഷിക്കുന്ന തരത്തില്‍ കൊറോണാവൈറസിനെ നിസ്സാരമായി കണ്ട് കറങ്ങുകയാണ്. ഈ പെരുമാറ്റം തടയാന്‍ പോലീസിന് പുതിയ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിലും പരാതി ഉയരുന്നുണ്ട്. എന്നാല്‍ നിയമങ്ങള്‍ ഇതിലേറെ കര്‍ശനമാക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ ഉപദേശകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.