CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 37 Seconds Ago
Breaking Now

2025-ല്‍ പ്രോപ്പര്‍ട്ടി മൂല്യത്തില്‍ ബംപറടിച്ച് യുകെയിലെ ഈ മേഖലകള്‍; ഹോട്ട്‌സ്‌പോട്ടുകളില്‍ വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് ഇടിവ്

വേക്ക്ഫീല്‍ഡ്, ലിവര്‍പൂള്‍, ഹള്‍ എന്നിവിടങ്ങളും ടോപ്പ് 10-ല്‍ ഇടംനേടി

യുകെയിലെ പ്രോപ്പര്‍ട്ടി വിപണി സുസ്ഥിരമായ അവസ്ഥയില്‍ തന്നെ മുന്നോട്ട് പോകുകയാണ്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുന്നതിന്റെ ഗുണം ആസ്വദിച്ച് വീട് വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് വരുന്നുണ്ട്. എന്നാല്‍ യുകെയിലെ മൂന്ന് പട്ടണങ്ങളില്‍ താമസിക്കുന്ന ഭവനഉടമകളാണ് ഈ വര്‍ഷം പ്രോപ്പര്‍ട്ടി ജാക്ക്‌പോട്ട് അടിച്ചിരിക്കുന്നത്. ഇവിടെ ഭവനവില ഇരട്ട അക്കത്തിലാണ് കുതിക്കുന്നത്. 

ഭൂരിഭാഗം മേഖലകളിലും കുടുംബങ്ങള്‍ ബജറ്റ് ചുരുക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴാണ് ഏതാനും ചില ഭാഗങ്ങളില്‍ ലോട്ടറിയടിച്ച് ആഹ്ലാദിക്കാന്‍ ഭവനവില അവസരം നല്‍കുന്നത്. ലണ്ടനിലെ വില സ്തംഭനാവസ്ഥയിലാണെന്ന് ലോയ്ഡ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുമ്പോള്‍ മിഡ്‌ലാന്‍ഡ്‌സിലും, കോസ്റ്റല്‍ മേഖലകളിലുമാണ് പണമുണ്ടാക്കുന്നതെന്നാണ് വ്യക്തമാകുന്നത്. 

പോര്‍ട്ട് സിറ്റിയായ പ്ലൈമൗത്താണ് പട്ടികയില്‍ ഒന്നാമത്. 2025-ല്‍ യുകെയിലെ ഒന്നാം നമ്പര്‍ പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ട് കിരീടമാണ് പ്ലൈമൗത്ത് ചൂടിയത്. ഡിവോണ്‍ നഗരത്തിലെ വീടുകള്‍ക്ക് 12 മാസം കൊണ്ട് 12.6% വില വര്‍ദ്ധിച്ചു. ഒരു സ്റ്റാന്‍ഡോര്‍ഡ് വീടിന്റെ പ്രൈസ് ടാഗില്‍ 31,229 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതോടെ ഇവിടെ ശരാശരി ഭവനവില 278,808 പൗണ്ടാണ്. 

സ്റ്റാഫോര്‍ഡും, വിഗാനും ഈ ഡബിള്‍ ഡിജിറ്റ് നിരക്ക് വര്‍ദ്ധന കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റാഫോര്‍ഡില്‍ 12% കുതിച്ചുചാട്ടമാണ് ഉണ്ടായത്. ശരാശരി 34,000 പൗണ്ടാണ് ഇവിടെ അധിക ലാഭം. വിഗാനില്‍ 10.5% വിലയും ഉയര്‍ന്നു.

വേക്ക്ഫീല്‍ഡ്, ലിവര്‍പൂള്‍, ഹള്‍ എന്നിവിടങ്ങളും ടോപ്പ് 10-ല്‍ ഇടംനേടി. സൗത്ത് ഈസ്റ്റ് മേഖലയിലെ ക്രൗളി, ഹൈക്ക് വൈകോംബ് എന്നിവിടങ്ങളിലാണ് വില കുത്തനെ താഴ്ന്നത്. ചെസ്റ്ററില്‍ 6.4% വില താഴ്ന്നു. കാര്‍ഡിഫില്‍ 5.2% വില കുറഞ്ഞതായി ലോയ്ഡ്‌സ് രേഖപ്പെടുത്തുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.