CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 1 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ ഗുരുദ്വാര ആക്രമിച്ച പാകിസ്താന്‍കാരനെ അറസ്റ്റ് ചെയ്തു

കശ്മീര്‍ വിഷയത്തില്‍ പാക്‌സിതാന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു.

ഇംഗ്ലണ്ടില്‍ സിഖ് ആരാധനാലയമായ ഗുരുദ്വാര ആക്രമിക്കുകയും വികൃതമാക്കുകയും ചെയ്ത കുറ്റത്തിന് പാകിസ്താന്‍ പൗരനെ അറസ്റ്റ് ചെയ്തു. ഡെര്‍ബിയിലെ ഗുരു അര്‍ജാന്‍ ദേവ് ജി ഗുരുദവാരയാണ് നശിപ്പിക്കപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

അക്രമകാരിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കശ്മീര്‍ വിഷയത്തില്‍ പാക്‌സിതാന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. ഇയാള്‍ക്ക് വിധ്വംസക സംഘടനകളുമായുള്ള ബന്ധവും പോലീസ് തള്ളിക്കളയുന്നില്ല.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മറ്റ് സിഖ് സംഘടനകളും ആക്രമണത്തെ അപലപിച്ചു. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ഗുരുദ്വാര നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തതായും ലോകം മുമ്പൊരിക്കലും കടന്നുപോകാത്ത ദുരിതത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തെ അതിജീവിക്കണമെങ്കില്‍ മനുഷ്യത്വം നിലനില്‍ക്കണമെന്നും അസഹിഷ്ണുതയും വിദ്വേഷവും ഇല്ലാതാകണമെന്നും അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.