CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 32 Minutes 13 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു ; ആശങ്ക അവസാനിക്കുന്നില്ല

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേര്‍ മരിച്ചു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5000 പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3.73 ലക്ഷം കടന്നു. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 18.37 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. മരണം 1,06,195 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുന്നു.

റഷ്യയില്‍ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. മരണസംഖ്യ 4693 ആയി. മരണനിരക്കില്‍ യുഎസിന് പിന്നില്‍ രണ്ടാമതുള്ള ബ്രിട്ടണില്‍ മരണസംഖ്യ 38,489 ആയി ഉയര്‍ന്നു. 2,74,762 പേര്‍ക്കാണ് ബ്രിട്ടണില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സ്‌പെയ്‌നില്‍ 2.86 ലക്ഷം രോഗികളുണ്ട്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ള ഇറ്റലിയില്‍ 2.32 ലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ലോകത്താകമാനം കോവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 53000 ത്തിലേറെ പേരുടെ ആരോഗ്യനില ഗുരുതരമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.