CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 51 Minutes 44 Seconds Ago
Breaking Now

ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13 ന് ഓണ്‍ലൈനില്‍. തിരുഹൃദയത്തിന്റെ തിരുവചനവുമായി ബിഷപ്പ്. മാര്‍.സ്രാമ്പിക്കലും , ഫാ. ഷൈജു നടുവത്താനിയും

വിശ്വാസ ജീവിതത്തില്‍ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യവും മഹിമയും പ്രഘോഷിച്ചുകൊണ്ട് ജൂണ്‍ മാസ      രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ് ഇത്തവണയും  മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ  രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നടക്കുക .

ഡയറക്ടര്‍  റവ. ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക റോസ് പവല്‍ എന്നിവര്‍ പങ്കെടുക്കും .

 WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

 മലയാളം കണ്‍വെന്‍ഷന്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും  ഇംഗ്ലീഷിലുള്ള കണ്‍വെന്‍ഷന്‍.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ഓണ്‍ലൈന്‍ കണ്‍വെന്‍ഷനിലേക്ക്   സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്

 ജോണ്‍സണ്‍ ?+44 7506 810177?

 അനീഷ് ?07760 254700?

ബിജുമോന്‍ മാത്യു ?07515 368239?

 




കൂടുതല്‍വാര്‍ത്തകള്‍.