CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 42 Seconds Ago
Breaking Now

ബ്ലാക്‌ബേണ്‍ 'അടുത്ത' ലെസ്റ്റര്‍? ഹാന്‍ഡ്‌ഷേക്കിന് വിലക്ക്; മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തി കൗണ്‍സില്‍; സമ്പൂര്‍ണ്ണ ലോക്കല്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ മാസ്‌ക് നിര്‍ബന്ധം; കൊറോണാവൈറസ് സജീവമാകുന്നത് ആശങ്ക

സൗത്ത് ഏഷ്യന്‍ കുടുംബങ്ങളിലാണ് പ്രധാനമായും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്

കൊറോണാവൈറസ് കേസുകള്‍ കുതിക്കുന്ന ബ്ലാക്ക്‌ബേണ്‍ ലോക്കല്‍ ലോക്ക്ഡൗണിലേക്ക് വീഴുന്ന അടുത്ത മേഖലയായി മാറുമെന്ന് ആശങ്ക. ലങ്കാഷയര്‍ പട്ടണം ലോക്ക്ഡൗണിലേക്ക് പോകാതിരിക്കാന്‍ ആവശ്യമായ പുതിയ വിലക്കുകള്‍ കൗണ്‍സില്‍ മേധാവികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് മിഡ്‌ലാന്‍ഡ്‌സ് നഗരമായ ലെസ്റ്ററില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. 

മറ്റൊരു വ്യക്തിയുടെ വീട് സന്ദര്‍ശിക്കാന്‍ രണ്ട് പേര്‍ മാത്രമായി പരിമിതപ്പെടുത്തിയാണ് ബ്ലാക്‌ബേണ്‍, ഡാര്‍വെന്‍ കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അടഞ്ഞിരിക്കുന്ന പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയും കൗണ്‍സില്‍ പ്രഖ്യാപനത്തില്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ഹാന്‍ഡ്‌ഷേക്ക് ഒഴിവാക്കി കൈമുട്ട് മുട്ടിച്ചുള്ള സംബോധനയിലേക്ക് മാറാനും കൗണ്‍സില്‍ മേധാവികള്‍ ആവശ്യപ്പെടുന്നു. 

ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഒരാഴ്ച കൊണ്ട് 61 പുതിയ കേസുകളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂട്ടത്തോടെ ടെസ്റ്റിംഗ് നടത്താനുള്ള പദ്ധതിയും ഇതോടെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ടെസ്റ്റ് നടത്താനും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. സ്വയം രക്ഷിക്കാനും, പ്രിയപ്പെട്ടവരെ സംരക്ഷിക്കാനും ഈ നിയമങ്ങള്‍ പാലിക്കണമെന്ന് ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വെന്‍സ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ പ്രൊഫ ഡൊമിനിക് ഹാരിസണ്‍ വ്യക്തമാക്കി. 

ഇത് പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലെസ്റ്ററിന് സമാനമായ ലോക്ക്ഡൗണ്‍ വരാന്‍ സാധ്യതയുണ്ട്. തരുന്ന ഉപദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകുന്നതുമായി ബന്ധപ്പെട്ടാണ് ഇതില്‍ തീരുമാനങ്ങള്‍ വരിക. ഒരുമിച്ച് നിന്നാല്‍ മാത്രമാണ് ലോക്ക്ഡൗണിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ കഴിയുക, പ്രൊഫ. ഹാരിസണ്‍ ഓര്‍മ്മിപ്പിച്ചു. സൗത്ത് ഏഷ്യന്‍ കുടുംബങ്ങളിലാണ് പ്രധാനമായും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.