CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 14 Seconds Ago
Breaking Now

രാമായണ പാരായണം തത്സമയം ഫേസ്ബുക്കില്‍; യുകെ നായര്‍ നെറ്റ്‌വര്‍ക്ക്‌സ് നേതൃത്വത്തിലുള്ള രാമായണ മാസാചരണം പത്താം ദിവസത്തിലേക്ക്.

യുകെ നായര്‍ നെറ്റ്‌വര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാമായണ മാസാചരണം പത്താം ദിവസത്തിലേക്ക്. അദ്ധ്യാത്മ രാമായണ പാരായണം കര്‍ക്കിടകം ഒന്ന് മുതല്‍ (ജൂലൈ 16) രാമായണമാസം 2020 ഫെയ്‌സ്ബുക്ക് പേജിലൂടെ എല്ലാദിവസവും വൈകുന്നേരം 7. 30 മുതല്‍ തത്സമയം നടത്തിവരികയാണ്. 

ഇന്ന് രാമായണ മാസം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നത്തെ രാമായണ പാരായണം ഭഗവദ്ഗീതയിലും, മഹാഭാരതത്തിലും അഗാധപാണ്ഡിത്യം നേടിയിട്ടുള്ള  ഉദയംപേരൂര്‍ സ്വദേശിയും ഇപ്പോള്‍  സോമര്‍സെറ്റിലെ ടോന്‍ഡണില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജിതേഷ് പണിക്കരും, പ്രശസ്ത സംഗീത നൃത്ത അധ്യാപികയും  വെയില്‍സിലെ കാര്‍ഡിഫില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജിഷാ മധുവും ചേര്‍ന്ന് നടത്തും. 

വള്ളത്തോള്‍ കലാകേന്ദ്രത്തില്‍ നിന്നും ശാസ്ത്രീയ നൃത്തം അഭ്യസിച്ച ജിഷ മധു യുകെയില്‍ ജിഷ സ്‌കൂള്‍ ഓഫ് ഡാന്‍സ് നടത്തിവരുന്നു. മികച്ച ശിഷ്യ സമ്പത്താണ് നൃത്ത സംഗീത രംഗത്ത് ജിഷയ്ക്കുള്ളത്. ജിതേഷും, ജിഷയും ചേര്‍ന്ന് പത്താം ദിവസത്തെ രാമായണ പാരായണം അധ്യാത്മിക തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പാണ്. 

രാമായണ പാരായണം: സമയം

7.30 PM UK, 12.00 PM IND, 2.30 PM ET.

ചുവടെയുള്ള ലിങ്കില്‍ ഫേസ്ബുക്ക് തത്സമയം ലഭ്യമാണ്:

https://www.facebook.com/Ramayana-Masam-2020-101713708292854/




കൂടുതല്‍വാര്‍ത്തകള്‍.