CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 49 Seconds Ago
Breaking Now

കോവിഡിന് എതിരെ 'ആദ്യത്തെ' വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, മകള്‍ക്ക് കുത്തിവെയ്പ് നല്‍കിയതായി പുടിന്‍

'എന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് ഈ വാക്‌സിന്‍ നല്‍കി. ആ അര്‍ത്ഥത്തില്‍ അവള്‍ പരീക്ഷണത്തില്‍ പങ്കാളിയായെന്ന് ഞാന്‍ കരുതുന്നു,' പുടിന്‍ പറഞ്ഞു.

കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി നല്‍കുന്ന ആദ്യത്തെ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.'ഇന്ന് രാവിലെ ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തു', മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ പുടിന്‍ പറഞ്ഞു.

'എന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് ഈ വാക്‌സിന്‍ നല്‍കി. ആ അര്‍ത്ഥത്തില്‍ അവള്‍ പരീക്ഷണത്തില്‍ പങ്കാളിയായെന്ന് ഞാന്‍ കരുതുന്നു,' പുടിന്‍ പറഞ്ഞു.

കൊറോണ വൈറസ് വാക്‌സിന്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ റഷ്യ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ മാസമാദ്യം ആഴ്ചകള്‍ക്കുള്ളില്‍ വന്‍തോതില്‍ ഉത്പാദനം ആരംഭിക്കുമെന്നും അടുത്ത വര്‍ഷത്തോടെ പ്രതിമാസം 'ദശലക്ഷം' ഡോസുകള്‍ ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നതായി റഷ്യ പറഞ്ഞിരുന്നു.സ്ഥാപിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷിതമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ഘട്ടങ്ങളിലൂടെയും പോകണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി അഭൂതപൂര്‍വമായ ധനസഹായവും ഗവേഷണവും ഉണ്ടായിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.