CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 34 Minutes 32 Seconds Ago
Breaking Now

ഉത്രാടപൂത്തുമ്പി ..മധുരം നിറഞ്ഞ ഓണപ്പാട്ടുകള്‍

സംഗീത പ്രേമികള്‍ക്കായി  മധുരം നിറയുന്ന ഓണപ്പാട്ടുകളുമായി പഞ്ചമം ക്രീയേഷന്‍സിന്റെ 'ഉത്രാടപൂത്തുമ്പി ' .ഭരണിക്കാവ് പ്രേംകൃഷ്ണയുടെയും , സുമേഷ് കുറ്റിപ്പുറത്തിന്റെയും വരികള്‍ക്ക് ഡോക്ടര്‍ ജയേഷ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു . പ്രശസ്ത ഗായകന്‍ ശ്രീ കെ.എസ്സ് .സുദീപ്കുമാര്‍ ആലപിച്ച 'ഉത്രാടമേ ' എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ആയി കഴിഞ്ഞു .ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഭരണിക്കാവ് പ്രേംകൃഷ്ണയാണ് . സുമേഷ് കുറ്റിപ്പുറം രചിച്ച 'മലര്‍ വിരിയും മലനാടെ ' എന്ന ഗാനവും ആസ്വാദക  ശ്രദ്ധ നേടിയ മറ്റൊരു ഗാനമാണ് . പ്രശസ്ത ഗായകനയായ കെ.എസ്സ് .സുദീപ് കുമാറിനൊപ്പം ,ശ്രി ബിനു ആനന്ദ് , ശ്രിമതി പ്രവീണ അനൂപ് , ശ്രിമതി ശോഭ ശരത് , ശ്രി എസ് .അനന്തപദ്മനാഭനും ഒപ്പം സംഗീത സംവിധായകനായ ഡോക്ടര്‍ ജയേഷ് കുമാറും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് . ആലപ്പുഴ ഗാനപ്രിയയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ക്ക് പുല്ലാങ്കുഴല്‍ വായിച്ചിരിക്കുന്നത് പ്രശസ്ത കലാകാരനായ ശ്രീ ജോസ്സി ആലപ്പുഴയാണ് . സി.എസ്സ് .സനല്‍കുമാര്‍ ഓര്‍ക്കസ്‌ട്രേഷനും പ്രോഗ്രാമിങ്ങും നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തില്‍  അനൂപ് ആനന്ദ് (AJ മീഡിയ ചേര്‍ത്തല ) മിക്‌സിങ് & മാസ്റ്ററിങ് നിര്‍വഹിച്ചിരിക്കുന്നു ,പ്രോഗ്രാം ഡയറക്ടര്‍ ശ്രീ ജി.രാജേഷ്  . പഞ്ചമം ക്രീഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ പാട്ടുകള്‍ കേള്‍ക്കാവുന്നതാണ് . 

Youtube Link :https://youtu.be/MgunYB9fARQ

 

 

 




കൂടുതല്‍വാര്‍ത്തകള്‍.