CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 49 Seconds Ago
Breaking Now

സമീക്ഷ യുകെ സര്‍ഗ്ഗവേദിയുടെ സിനിമാറ്റിക് ഡാന്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു

സമീക്ഷ യുകെ സര്‍ഗ്ഗവേദിയുടെ സിനിമാറ്റിക് ഡാന്‍സ്  മത്സര വിജയികളെ പ്രഖ്യാപിച്ചു. സ്വന്തം വീട് നടനവേദി ആക്കിമാറ്റിയ കൊച്ചു കൂട്ടുകാര്‍ കോവിഡ് എന്ന മഹാമാരിയുടെ സമയത്തും ആസ്വാദകരുടെ മനം കുളിര്‍പ്പിച്ചു.സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ  മൂന്നു വിഭാഗങ്ങളിലായി കുട്ടികള്‍ മാറ്റുരച്ചു. ശക്തമായ മത്സരമാണ് ഓരോ വിഭാഗത്തിലും നടന്നത്. കലാസ്‌നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പോടുകൂടി അന്തിമ വിധി നിര്‍ണ്ണയിച്ചത്  സമീക്ഷ യുകെയുടെ മികച്ച തീരുമാനമായി ബ്രിട്ടനിലെ മലയാളികള്‍ അഭിപ്രായപ്പെട്ടു. സര്‍ഗ്ഗവേദി നടത്തിയ മറ്റു മത്സരങ്ങളെക്കാള്‍ കൂടുതല്‍ സിനിമാറ്റിക് ഡാന്‍സ് മത്സരത്തില്‍ വിജയികളെ തീരുമാനിക്കുന്നതില്‍ സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ് ഒരു നിര്‍ണ്ണായക ഘടകം ആയതായി സംഘടകര്‍ അറിയിച്ചു. വോട്ടിംഗ് ഓരോ മണിക്കൂറിലും വിധി നിര്‍ണ്ണയത്തെ  മാറ്റി മറിക്കുന്ന കാഴ്ചയാണ്  കാണാന്‍ കഴിഞ്ഞത്.  Infintiy Financials & Mortgages sponsor ചെയ്ത സ്വര്‍ണ്ണ നാണയത്തിന്  വേണ്ടിയുള്ള മത്സരത്തില്‍ ഏതാണ്ട് 350 ഓളം കുട്ടികളാണ് മൂന്നു  വിഭാഗത്തിലും ആയി പങ്കെടുത്തത്.  അവരില്‍ നിന്നും സിനിമാടെലിവിഷന്‍   മേഖലയിലെ  നൃത്തസംവിധാന രംഗത്തെ പ്രഗത്ഭര്‍ നല്‍കിയ മാര്‍ക്കുകളെ അടിസ്ഥാനമാക്കിയാണ് മൂന്ന് പേരെ തിരഞ്ഞെടുത്തത്. 90  ശതമാനത്തില്‍ ആണ്  ജഡ്ജസ് ഓരോ എന്‍ട്രികള്‍ക്കും മാര്‍ക്ക്  കൊടുത്തത്. അതില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച 3 എന്‍ട്രികള്‍  വോട്ടിങ്ങിനായി പൊതുജനത്തിന് സമര്‍പ്പിക്കുകയായിരുന്നു.പിന്നീട് സമീക്ഷയുകെയുടെ ഫേസ്ബുക് പേജിലൂടെ നടന്ന വോട്ടെടുപ്പില്‍ നിന്നും കിട്ടിയ 10 ശതമാനം മാര്‍ക്കും കൂടി ചേര്‍ത്താണ് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നിശ്ചയിച്ചത്.

വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട കുരുന്നു പ്രതിഭകള്‍ താഴെ പറയുന്നവരാണ്.

 

സബ് ജൂനിയേഴ്‌സ്

ഒന്നാം സ്ഥാനം : റ്റിയ മരിയ പ്രിന്‍സ്  , നഴ്‌സറി വിദ്യാര്‍ത്ഥിനി,  മിടുക്കി നോര്‍വിച്ചിലെ ക്യുന്‍സ് ഹില്‍  നിവാസികള്‍ ആയ പ്രിന്‍സ്  ഫ്രാന്‍സിസ് ന്റെയും ട്രീസ കാതറിന്‍ മാത്യൂന്റെയും മകളാണ്.

രണ്ടാം സ്ഥാനം: ആര്‍ച്ച സജിത്ത് ,ഒന്നാം  ക്ലാസ് വിദ്യാര്‍ത്ഥിനി, റഗ്ബി  നിവാസികളായ സജിത്ത് വെങ്കിട്‌ന്റെയും രശ്മി സജിതന്റെയും  മകള്‍.

മൂന്നാം സ്ഥാനം: ഹാരിയറ്റ് ജോബി ജോസഫ് റിസപ്ഷനില്‍ പഠിക്കുന്നു. ഇപ്‌സ്വിച് നിവാസികളായ  ജോബി ജോസഫ്‌ന്റെയും   ജെസ്‌ലി ജോര്‍ജിന്റെയും മകളാണ്  .

ജൂനിയര്‍ വിഭാഗം

ഒന്നാം സ്ഥാനം: ആതിര രാമന്‍ , നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി, ബര്‍മിംഗ്ഹാം നിവാസികളായ ശ്രീകുമാര്‍ രാമന്റെയും ലീന ശ്രീകുമാറിന്റെയും മകള്‍

 

രണ്ടാം സ്ഥാനം: മരിയ രാജു  , ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി,  ഹള്‍  നിവാസികള്‍ ആയ രാജു കുര്യക്കോസിന്റെയും ബിന്‍സി ജേക്കബിന്റെയും  മകള്‍.

 

മൂന്നാം സ്ഥാനം: അര്‍ച്ചിത ബിനു നായര്‍ , മൂന്നാം  ക്ലാസ് വിദ്യാര്‍ത്ഥിനി, വോള്‍സോള്‍  നിവാസികളായ ബിനുമോന്‍ ബാലകൃഷ്ണന്റെയും ലതിക നായരുടെയും മകള്‍

 

സീനിയര്‍ വിഭാഗം :

 

ഒന്നാം സ്ഥാനം : ഫ്രെഡി പ്രിന്‍സ്  , ഏഴാം  ക്ലാസ് വിദ്യാര്‍ത്ഥി, നോര്‍വിച് നിവാസികളായ പ്രിന്‍സ് ഫ്രാന്‍സിസ്‌ന്റെയും ട്രീസ കാതറിന്‍ മാത്യൂന്റെയും   മകന്‍.

 

രണ്ടാം സ്ഥാനം: അഞ്ജലി രാമന്‍ , എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ,ബര്‍മിംഗ്ഹാം നിവാസികളായ ശ്രീകുമാര്‍ രാമന്റെയും ലീന ശ്രീകുമാറിന്റെയും മകള്‍

 

മുന്നാം സ്ഥാനം: ഏഞ്ജല സജി , ജി സി എസ് സി  വിദ്യാര്‍ത്ഥിനി, ഇപ്‌സ്വിച്  നിവാസികളായ സജി സാമുവലിന്റെയും ശോഭ സജിയുടെയും  മകള്‍.

 

അശ്വതി ശങ്കര്‍, സന്തോഷ് കുമാര്‍,ഡീന്‍ ജോണ്‍സ്, ഗ്രേക്കസ് ചന്ദ്ര തുടങ്ങിയ പ്രഗത്ഭര്‍ അടങ്ങുന്ന വിധികര്‍ത്താക്കള്‍ ആണ് വിധി നിര്‍ണയിച്ചത്.

അശ്വതി ശങ്കര്‍  A സോണ്‍, ഇന്റര്‍സോണ്‍ വേദികളിലെ നിറസാനിധ്യമായ അശ്വതി ശങ്കര്‍ മഞ്ചേശ്വരത്തു നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. ഇന്ത്യയില്‍ ഉടനീളം 500 ല്‍ പരം വേദികളില്‍ പെര്‍ഫോര്‍മാരായിരുന്ന അശ്വതി നാട്യനിലയം എന്ന നൃത്തസംഘത്തിന്റെ പ്രധാനനര്‍ത്തകിയും  അധ്യാപികയും  മാഞ്ചേശ്വരം ബാലകൃഷ്ണയുടെ ശിഷ്യയും ആണ്.

 

സന്തോഷ് കുമാര്‍  സൂര്യ ടിവിയിലെ സമ്മാനമഴ എന്ന പ്രോഗ്രാമിലും അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സ്, ദൂരദര്‍ശന്‍ ചാനലില്‍ ഡിഡി ക്യാമ്പസ്, മഴവില്‍ മനോരമയിലെ ഡി ത്രീ ഡി ഫോര്‍ ഡാന്‍സ് എന്നീപരിപാടികളില്‍  കൊറിയോഗ്രാഫിയും ഫ്‌ലവേഴ്‌സ് ടിവി ഉപ്പും മുളകും പ്രോഗ്രാമില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഫ്‌ലവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവത്തിലെ നിറസാന്നിധ്യമായ  സന്തോഷ് കുമാര്‍, ആ പ്രോഗ്രാമിന്റെ അവതാരകനായ മിഥുനോടൊപ്പം ഒട്ടനവധി  വിദേശരാജ്യങ്ങളിലെ പ്രോഗ്രാമുകളുടെ കോറിയോഗ്രാഫര്‍ ആയി പ്രവര്‍ത്തിക്കുന്നു. നിരവധി ടെലിവിഷന്‍ പരിപാടികളുടെ കോറിയോഗ്രാഫര്‍ ആയ സന്തോഷ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയില്‍ നീരജ്മാധവിനൊപ്പം ചുവടുകള്‍ വെച്ചിട്ടുണ്ട്. പാലക്കാട് NW ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു

 

ഡീന്‍ ജോണ്‍സ്  മോഹന്‍ലാലിനൊപ്പം നിരവധി വിദേശരാജ്യങ്ങളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഡീന്‍ ജോണ്‍സ് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലെ നിറസാനിധ്യം ആണ്.  ചാലക്കുടിയില്‍ D Souls എന്ന ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു. 2019 ല്‍ ഹൈദ്രബാദില്‍ വെച്ച് നടന്ന  യൂട്യൂബ് fanfestല്‍  കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത്  ഡീനിന്റെ ഡാന്‍സ് സ്‌കൂള്‍ ആയിരുന്നു. സൗത്ത്  ഇന്ത്യന്‍ ഡാന്‍സ്  ചാംപ്യന്‍ഷിപ് 2017 ലെയും  , 2018 ലെയും  വിന്നര്‍ ആയിരുന്നു ഡീന്‍.

 

ഗ്രേക്കസ് ചന്ദ്ര   നോ എവിഡന്‍സ്, ഹാപ്പി ക്രിസ്മസ് എന്നീ സിനിമകളുടെ നൃത്തസംവിധാനം നിര്‍വഹിച്ച ഗ്രേക്കസ് ചന്ദ്ര DACA (Dancers And Choreographers Association) യുടെ Executive Member ആണ്. അങ്കമാലിയില്‍ ഡാന്‍സ് ത്രില്ലര്‍സ് എന്ന സിനിമാറ്റിക് ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, കലാഭവന്‍ മണി എന്നിവരോടൊപ്പം നിരവധി  വിദേശവേദികളിലും അവാര്‍ഡ് ഷോകളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മത്സരത്തില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും സമീക്ഷ സര്‍ഗ്ഗവേദി നന്ദി അറിയിച്ചു.

വാര്‍ത്ത : ബിജു ഗോപിനാഥ് 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.