CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 25 Minutes 49 Seconds Ago
Breaking Now

തീപിടിച്ച വിമാനത്തില്‍ നിന്നും ചാടിരക്ഷപ്പെട്ടു! വിമാനം തകര്‍ന്ന് 26 പേര്‍ മരിച്ചപ്പോള്‍ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം; വീഡിയോ ഗെയിം പോലെ തോന്നിയെന്ന് അതിജീവിച്ച എയര്‍ഫോഴ്‌സ് കേഡറ്റ്

28 യാത്രക്കാരുമായി പോകവെയാണ് വ്യോമസേനയുടെ ചരക്കുവിമാനം ഇടിച്ചിറങ്ങി അഗ്നിക്ക് ഇരയായത്

വീഡിയോ ഗെയിമിലും, ജെയിംസ് ബോണ്ട് സിനിമകളിലും കാണുന്ന തരം ആക്ഷന്‍ രംഗങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വന്നാല്‍ പെട്ടുപോയത് തന്നെയാണ്. ഒരു ഉക്രെയിന്‍ എയര്‍ ഫോഴ്‌സ് കേഡറ്റാണ് ഇത്തരമൊരു കഥ പറയാന്‍ ഇപ്പോള്‍ ബാക്കിയുള്ളത്. ഉക്രെയിന്‍ വിമാനം തകര്‍ന്ന് 26 പേര്‍ മരിച്ചപ്പോള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് ഈ കേഡറ്റ്. ഒരു കമ്പ്യൂട്ടര്‍ ഗെയിമില്‍ പെട്ടത് പോലെയായിരുന്നുവെന്ന് ആശുപത്രി കിടക്കയിലുള്ള വ്യാഷെസ്ലാവ് സോളോചെവ്‌സി പറയുന്നു. 

എയര്‍ഫീല്‍ഡില്‍ നിന്നും ഒരു മൈല്‍ മാത്രം അകലെ വെച്ചാണ് ആന്റോണോവ് എന്‍-26 മിലിറ്ററി എയര്‍ക്രാഫ്റ്റ് എഞ്ചിന്‍ തകരാറിലായി താഴേക്ക് പതിച്ചത്. കൂറ്റന്‍ സ്‌ഫോടനം നടന്നെങ്കിലും സോളോചെവ്‌സി ഇതിനെ അതിജീവിച്ചു. വിമാനം നിലത്ത് പതിച്ചതിന് ശേഷം അഗ്നിയ്ക്ക് ഇരയായ സഹപ്രവര്‍ത്തകരെ രക്ഷിക്കാനാണ് ഈ യുവകേഡറ്റ് ശ്രമിച്ചതെന്ന് ഖാര്‍കിവ് അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് ഒലെക്‌സി കുഷ്ചര്‍ പറഞ്ഞു. 

സോളോചെവ്‌സി രക്ഷപ്പെടുത്താന്‍ ശ്രമിച്ച കേഡറ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. 20-കളില്‍ പ്രായമുള്ള യുവകേഡറ്റിന് അപകടത്തിന് ശേഷം എല്ലാം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മകന്‍ മരിച്ചതായി ആശങ്കപ്പെട്ടിരുന്ന അമ്മയെ തേടി ആ ശുഭവാര്‍ത്ത എത്തി. വിമാനത്തില്‍ നിന്നും ചാടിയതോടെയാണ് മകള്‍ രക്ഷപ്പെട്ടതെന്ന് അമ്മ ഐറിന പറഞ്ഞു. നിലവില്‍ സൈനികന്റെ സ്ഥിതി മോശമല്ലെന്ന് സൈനിക ഡോക്ടര്‍ വ്യക്തമാക്കി. 

28 യാത്രക്കാരുമായി പോകവെയാണ് വ്യോമസേനയുടെ ചരക്കുവിമാനം ഇടിച്ചിറങ്ങി അഗ്നിക്ക് ഇരയായത്. 21 സൈനിക വിദ്യാര്‍ത്ഥികളും, ഏഴ് ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.