CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 22 Minutes 24 Seconds Ago
Breaking Now

ഇന്ത്യയില്‍ നിന്ന് ചില്ലിക്കാശ് കൈയില്‍ ഇല്ലാതെ ബ്രിട്ടനില്‍ എത്തിയ കുടിയേറ്റക്കാരുടെ മക്കള്‍ ആസ്ദ സൂപ്പര്‍മാര്‍ക്കറ്റ് വാങ്ങാന്‍ ഒരുങ്ങുന്നു; ബ്രിട്ടീഷ് ബ്രാന്‍ഡിനെ തിരികെ ബ്രിട്ടീഷാക്കാന്‍ കളമൊരുക്കുന്ന ഇന്ത്യന്‍ വംശജരായ സഹോദരങ്ങളുടെ കഥ സിനിമയെ വെല്ലുന്നത്; 44,000 ജീവനക്കാരുള്ള വമ്പന്‍ കമ്പനിയുടെ ഉടമകളുടെ പ്രൈവറ്റ് ജെറ്റ് ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നത് ട്രംപിന്റെ ഹെലികോപ്ടറിന് ഒപ്പം!

1970-കളിലാണ് ഗുജറാത്തില്‍ നിന്നും കുടിയേറ്റക്കാരുടെ മക്കളായി മൊഹ്‌സിനും, സുബേറും ബ്ലാക്ക്‌ബേണില്‍ എത്തുന്നത്

ജീവിതം അങ്ങിനെയാണ്, സിനിമാ കഥകളെ തോല്‍പ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ അവിടെ കാണും. വിജയത്തിന്റെയും, തോല്‍വിയുടെയും, വീഴ്ചകളുടെയും, സന്തോഷത്തിന്റെയും, കണ്ണീരിന്റെയും യഥാര്‍ത്ഥ കഥകള്‍. ദാരിദ്ര്യത്തില്‍ നിന്നും പൊടുന്നനെ കോടീശ്വരനിലേക്ക് വളരുന്ന കഥകള്‍ സിനിമയില്‍ മാത്രമല്ല ചിലപ്പോള്‍ ജീവിതത്തിലും കാണാന്‍ കഴിയും. ബ്രിട്ടനില്‍ ആസ്ദ സൂപ്പര്‍മാര്‍ക്കറ്റ് വാങ്ങാന്‍ രണ്ട് സഹോദരങ്ങള്‍ അരയും, തലയും മുറുക്കി രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ക്കൊപ്പമാണ് അവര്‍ കടന്നുവന്ന വഴിത്താരകളും ചര്‍ച്ചാവിഷയമായി മാറുന്നത്. ബറിയിലെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും 5900 ബ്രാഞ്ചുകളുള്ള സാമ്രാജ്യം കെട്ടിപ്പടുത്ത രണ്ട് ശതകോടീശ്വര സഹോദരങ്ങളാണ് ആസ്ദ വാങ്ങാനുള്ള ലേലത്തില്‍ മുന്നിലുള്ളത്. 

49-കാരന്‍ മൊഹ്‌സിന്‍ ഇസ്സാ, 48-കാരന്‍ സുബേര്‍ എന്നിവരാണ് ആ സഹോദരങ്ങള്‍. ഇന്ത്യയില്‍ നിന്നും ചില്ലിക്കാശ് പോലുമില്ലാതെ ബ്രിട്ടനിലെത്തിയ രക്ഷിതാക്കളുടെ മക്കളാണ് ഇപ്പോള്‍ 7 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള സാമ്രാജ്യത്തിന്റെ അധ്യക്ഷന്‍മാരായി നിലകൊള്ളുന്നത്. 2001-ല്‍ 150,000 പൗണ്ടിന് വാങ്ങിയ ഒരു സൈറ്റില്‍ നിന്നാണ് ഇവര്‍ ഇജി ഗ്രൂപ്പ് കെട്ടിപ്പടുത്തത്. 44,000 ജോലിക്കാരാണ് ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. 3.56 ബില്ല്യണ്‍ പൗണ്ടാണ് ഈ ഇന്ത്യന്‍ വംശജരായ സഹോദരങ്ങളുടെ മൂല്യം. 25 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള കെന്‍സിംഗ്ടണ്‍ ടൗണ്‍ഹൗസുള്ള ഇവരുടെ സ്വകാര്യ ജെറ്റ് ബ്ലാക്ക്പൂള്‍ എയര്‍പോര്‍ട്ടില്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ഹെലികോപ്ടറിന് ഒപ്പമാണ് പാര്‍ക്ക് ചെയ്യുന്നത്!

ആസ്ദ ബ്രിട്ടീഷ് ബ്രാന്‍ഡാണെങ്കിലും ഉടമകള്‍ അമേരിക്കക്കാരായ വാള്‍മാര്‍ട്ടാണ്. ഇപ്പോള്‍ ഇവരില്‍ നിന്നും ബ്രിട്ടീഷ് ഉടമസ്ഥതയിലേക്ക് ആസ്ദ വീണ്ടുമെത്തിക്കാനുള്ള മത്സരത്തില്‍ ഇജി ഗ്രൂപ്പാണ് മുന്നില്‍. സിറ്റിയെ ഞെട്ടിച്ചാണ് മൊഹ്‌സിന്‍, സുബേര്‍ സഹോദരങ്ങളുടെ സ്ഥാപനമാണ് ബിഡ്ഡിംഗില്‍ മുന്നിലുള്ളതെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. 6.5 ബില്ല്യണ്‍ പൗണ്ടിനാണ് ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റിനായി ലേലം വിളിക്കുന്നത്. 1970-കളിലാണ് ഗുജറാത്തില്‍ നിന്നും കുടിയേറ്റക്കാരുടെ മക്കളായി മൊഹ്‌സിനും, സുബേറും ബ്ലാക്ക്‌ബേണില്‍ എത്തുന്നത്. മാതാപിതാക്കളുടെ ഫിലിംഗ് സ്റ്റേഷനില്‍ പെട്രോള്‍  വിറ്റാണ് ഇവരുടെ തുടക്കം. 

ഇന്ധന ഡ്യൂട്ടി ഉയരുകയും, പെട്രോള്‍ വില്‍പ്പന കുറയുകയും ചെയ്യുന്ന കാലമായതിനാല്‍ നൂറുകണക്കിന് ഓപ്പറേറ്റര്‍മാര്‍ മേഖല വിടുന്ന സമയമായിരുന്നിട്ടും ഈ സഹോദരങ്ങള്‍ ഈ ന്യൂനതകള്‍ അവസരമാക്കി മാറ്റുകയാണ് ചെയ്തത്. പെട്രോളിന് പുറമെ സ്റ്റേഷനില്‍ നിന്നും നല്ല ഭക്ഷണം ലഭ്യമാക്കുന്ന പരിപാടിയാണ് ഇവര്‍ ആസൂത്രണം ചെയ്തത്. ഇതിന്റെ ബാഗമായി സ്റ്റാര്‍ബക്ക്‌സ്, സബ്‌വേ, കെഎഫ്‌സി എന്നിവയുമായി ഫ്രാഞ്ചൈസി കരാര്‍ ഒപ്പിട്ടു. ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ ഫൊര്‍കോര്‍ട്ട് ഓപ്പറേറ്ററായ യൂറോ ഗാരേജസ് ഇവരുടെ കൈയിലാണ്. 

ഈ സ്ഥാപനമാണ് യൂറോപ്പിലെ ഏറ്റവും വലിയ സബ്‌വേ ഫ്രാഞ്ചൈസിയും നടത്തുന്നത്. 'ഇന്ധനം, ഭക്ഷണം, ഷോപ്പിംഗ്, ഇത് മൂന്നും ചേര്‍ന്ന കേന്ദ്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഈ ഫോര്‍മുല വിജയിച്ചു. ഞങ്ങള്‍ വളരുന്ന സമയത്ത് വമ്പന്‍മാര്‍ ബിസിനസ്സ് ഉപേക്ഷിച്ചത് ഭാഗ്യവുമായി', സുബേര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. തങ്ങള്‍ ഇത്രയൊക്കെ വളര്‍ന്നെങ്കിലും ബ്ലാക്ക്‌ബേണില്‍ തന്നെ കേന്ദ്രീകരിച്ചാണ് ഇവരുടെ ജീവിതം. ഇനി ബ്രിട്ടീഷ് അഭിമാനമായ ആസ്ദ കൂടി സ്വന്തമാക്കുമ്പോള്‍ കഠിനാധ്വാനത്തിന്റെ ഫലം എത്രയെന്ന് ഒരുവട്ടം കൂടി ഇവര്‍ വ്യക്തമാക്കും. 




കൂടുതല്‍വാര്‍ത്തകള്‍.