CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 13 Seconds Ago
Breaking Now

ഇരട്ടച്ചങ്ക് പോയിട്ട് 'സിംഗിള്‍ നട്ടെല്ല്' പോലും പിണറായിക്കിപ്പോഴില്ല ; ഇനി കൊങ്ങിയും കമ്മിയുമില്ല, കൊമ്മി ; പരിഹാസവുമായി എ പി അബ്ദുല്ലക്കുട്ടി

പിണറായിയുടെ നേതാവ് രാഹുലും സോണിയയുമായി മാറിയിരിക്കുന്നു.

സൈബര്‍ പോരാളികള്‍ പരസ്പരം വിശേഷിപ്പിക്കും പോലെ ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേര്‍ത്ത് ' കൊമ്മി' യെന്ന് വിളിക്കാമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. സിപിഎമ്മും കോണ്‍ഗ്രസും ഇ്‌പ്പോള്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി. ബിജെപിയുടെ വളര്‍ച്ച ഭയന്ന് പിണറായിയും ഈ കൂട്ടുകെട്ട് അംഗീകരിച്ചു. 

പിബി തീരുമാനത്തെ ആദ്യം എതിര്‍ത്ത പിണറായി വിഭാഗം ഒടുവില്‍ അംഗീകരിച്ചു. സൈബര്‍ സഖാക്കള്‍ വിശേഷിപ്പിക്കുന്ന ആ ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പേലും പിണറായിക്ക് ഇല്ലാത്ത അവസ്ഥയായി. ബിജെപിയുടെ നിലപാടിനെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അംഗീകരിച്ചതില്‍ ഭയപ്പെട്ടാണ് കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചത്.

പിണറായിയുടെ നേതാവ് രാഹുലും സോണിയയുമായി മാറിയിരിക്കുന്നു. സിപിഎം ഇനി സ്വയം പിരിഞ്ഞുപോകുന്നതാണ് നല്ലതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.