CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 15 Minutes 55 Seconds Ago
Breaking Now

നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, റിപ്പയര്‍ ചെയ്തു മടുത്തു ; ദേഷ്യത്തില്‍ യൂ ട്യൂബര്‍ 2.42 കോടി വില വരുന്ന മെഴ്‌സിഡസ് കാര്‍ കത്തിച്ചു

ഒരു വയലിന് നടുവിലിട്ട് കാര്‍ കത്തിക്കുന്നതിന്റെ വീഡിയോ 11 മില്യണിലധികം ആളുകളാണ് കണ്ടത്.

പല തവണ ബ്രേക്ക് ഡൗണാവുകയും മെഴ്‌സിഡ്‌സ് ഡീലേഴ്‌സ് റിപ്പയര്‍ ചെയ്യുകയും ചെയ്തിട്ടും ശരിയാകാത്തതിനെ തുടര്‍ന്ന് ദേഷ്യം വന്ന റഷ്യന്‍ യു ട്യൂബര്‍ മിഖായേല്‍ ലിത്വിന്‍ തന്റെ കാര്‍ കത്തിച്ചു. 2.42 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എഎംജി ജിടി 63 എസ് ആണ് ലിത്വിന്‍ കത്തിച്ചുകളഞ്ഞത്. അഞ്ച് തവണ റിപ്പയറിനായി കാര്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഒരു തവണ പോലും നന്നാക്കിയത് ഫലം കണ്ടില്ല. 40 ദിവസത്തോളം ഈ കാര്‍ റിപ്പയര്‍ ചെയ്തിരുന്നു. ഒരു സര്‍വീസില്‍ ടര്‍ബൈന്‍ മാറ്റി. ആറാം തവണയും ബ്രേക്ക് ഡൗണായി മെഴ്‌സിഡസ് ഡീലേഴ്‌സിനെ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തില്ല. ഇതോടെ കാറിന്റെ കഥ കഴിക്കാന്‍ ലിത്വിന്‍ തീരുമാനിക്കുകയായിരുന്നു.

''മെഴ്‌സിഡസുമായുള്ള നീണ്ട നാളത്തെ തര്‍ക്കത്തിന് ശേഷം എന്റെ കാറിനെ എന്ത് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചു. കത്തിച്ചു കളയുക അതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് എനിക്ക് തോന്നി, ഞാന്‍ ഒട്ടും സന്തോഷവാനല്ല'' ലിത്വിന്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചു. കാര്‍ കൂളായി കത്തിച്ച ശേഷം ചോക്കലേറ്റ് കഴിച്ചുകൊണ്ടിരിക്കുന്ന ലിത്വിനെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് മറ്റൊരു കാറിലാണ് യു ട്യൂബര്‍ സ്ഥലം വിട്ടത്.

ഒരു വയലിന് നടുവിലിട്ട് കാര്‍ കത്തിക്കുന്നതിന്റെ വീഡിയോ 11 മില്യണിലധികം ആളുകളാണ് കണ്ടത്. വീഡിയോ കണ്ട് പലരും നെഞ്ചത്ത് കൈവച്ചു. തന്റെ ഒരു സൈക്കിള്‍ പോലും ഇങ്ങിനെ കത്തിക്കാന്‍ സാധിക്കില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു. അമേരിക്കന്‍ ബ്ലോഗേഴ്‌സ് ഐ ഫോണ്‍ തകര്‍ക്കുന്നു, റഷ്യന്‍ ബ്ലോഗേഴ്‌സ് മെഴ്‌സിഡസ് കത്തിക്കുന്നു..എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.