CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 54 Seconds Ago
Breaking Now

കോവിഡ് വാക്‌സീന്‍ വികസിപ്പിക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനികളെ ലക്ഷ്യമിട്ട് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍

ഏതൊക്കെ കമ്പനികളെയാണ് ഹാക്കര്‍മാര്‍ നോട്ടമിട്ടതെന്ന കാര്യത്തിലും വ്യക്തതയില്ല.

കോവിഡ് വാക്‌സീന്‍ വികസിപ്പിക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനികളെ ലക്ഷ്യമിട്ട് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണം ഇന്റലിജന്‍സ് ഏജന്‍സി പരാജയപ്പെടുത്തിയതായി ദക്ഷിണ കൊറിയ അറിയിക്കുകയുണ്ടായി. നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിനെ (എന്‍ഐഎസ്) ഉദ്ധരിച്ച് പാര്‍ലമെന്ററി കമ്മിറ്റി അംഗമാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ അതേസമയം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഏതൊക്കെ കമ്പനികളെയാണ് ഹാക്കര്‍മാര്‍ നോട്ടമിട്ടതെന്ന കാര്യത്തിലും വ്യക്തതയില്ല.

റഷ്യ, ഉത്തര കൊറിയ സര്‍ക്കാരുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് കോവിഡ് വാക്‌സീന്‍ നിര്‍മാണ കമ്പനികളെയും ഗവേഷകരെയും ലക്ഷ്യമിട്ട് സൈബറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മൈക്രോസോഫ്റ്റ് മുന്നറിയിപ്പു നല്കിയിരിക്കുന്നതിനു പിന്നാലെയാണ് ഉത്തര കൊറിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്ത് വന്നത്.

കൊറോണ വൈറസ് വിഷയമാക്കി വ്യാപകമായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ഫിഷിങ് ആക്രമണങ്ങള്‍ക്ക് (സൈബര്‍ ആക്രമണം) സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഔദ്യോഗികമായി ഒരു കോവിഡ് കേസ് പോലും രേഖപ്പെടുത്താത്ത ഉത്തര കൊറിയയില്‍ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ചെയ്യുന്നത്.

രാജ്യത്ത് കോവിഡ് കേസുകള്‍ ഇല്ലെന്നാണ് ജനുവരി മുതല്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആവര്‍ത്തിക്കുകയാണ്. കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ അസാധാരണവും സാമാന്യ ബുദ്ധിക്കു നിരക്കാത്തതുമായ കാര്യങ്ങളാണ് ഉത്തര കൊറിയയില്‍ കിം നടപ്പാക്കുന്നതെന്നു ദക്ഷിണ കൊറിയ ആരോപിക്കുകയുണ്ടായി.

 

 




കൂടുതല്‍വാര്‍ത്തകള്‍.