CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 57 Minutes 23 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചാരണം 2020-21 ന്റെ ഉദ്ഘാടനം കാന്റര്‍ബ്‌റിയില്‍ നടന്നു

ഓണ്‍ലൈനില്‍ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഉത്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ആമുഖസന്ദേശം നല്‍കിയത്  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷന്‍ വികാരി ജെനറാള്‍ഇന്‍ചാര്‍ജ് ആയ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ് ചെലേയ്ക്കല്‍. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച്  മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ് ചേലയ്ക്കല്‍ ഊന്നി പറയുകയുണ്ടായി.

തുടര്‍ന്ന് കുടുംബ കൂട്ടായ്മ വര്‍ഷം 2020 21 ന്റെ ഔദ്യോഗിക ഉത്ഘാടനത്തിന്റെ അനുഗ്രഹപ്രഭാഷണം, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷനും കുടുംബ കൂട്ടായ്മ കമ്മീഷന്‍ രക്ഷാധികാരിയുമായ  അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നല്‍കുകയുണ്ടായി. രൂപതയുടെ കര്‍മ്മപദ്ധതിയായ ലിവിങ്‌സ്റ്റോണിന്റെ പ്രാധാന്യവും ആവശ്യകതയും എടുത്തു പറഞ്ഞ പിതാവ് കൂട്ടായ്മ അനുഭവത്തെ കുറിച്ചും അതിന്റെ പ്രത്യേകയേകുറച്ചും പരാമര്‍ശിച്ചു. കുടുംബകൂട്ടായ്മ വര്‍ഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാര്‍ത്ഥന ചൊല്ലിയതിനു ശേഷം ദീപം തെളിയിച്ചു പിതാവ് ഉത്ഘാടനം നിര്‍വഹിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപയുടെ പ്രോട്ടോസെഞ്ചലൂസ് മോണ്‍സിഞ്ഞോര്‍ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ  മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ് ചെലേയ്ക്കല്‍, മോണ്‍സിഞ്ഞോര്‍ സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, മോണ്‍സിഞ്ഞോര്‍ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര, കുടുംബ കൂട്ടായ്മ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ. ഷാജി തോമസ് എന്നിവര്‍ മാര്‍ത്തോമാ സ്ലീവ ദീപം തെളിയിച്ചു ഉത്ഘാടനത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് 8 റീജിയണല്‍ ഡയറക്ടര്‍ അച്ചന്മാരും കമ്മീഷന്‍ അംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം തിരി തെളിയിച്ചു.

കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര നല്‍കിയ സമാപന സന്ദേശത്തില്‍ ആദിമ ക്രൈസ്തവ സഭയുടെ കൂട്ടായ്മ ചൈതന്യം ഉള്‍കൊള്ളുവാനും ആള്‍ത്താരാ കേന്ദ്രീകൃതമായ സമൂഹങ്ങളെ വാര്‍ത്തെടുക്കുവാന്‍ യത്‌നിക്കുവാനും ആഹ്വാനം ചെയ്തു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ  അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സമാപന അശ്ലീര്‍വാദം നല്‍കിയതോടുകൂടി ഔദ്യോഗിക ഉത്ഘാടനത്തിന് വിരാമമായി.ലണ്ടന്‍ റീജിയണിലെ മാര്‍ സ്ലീവ മിഷനില്‍പ്പെട്ട കാന്റര്‍ബറി കുടുംബ കൂട്ടായ്മയുടെ യോഗത്തില്‍ സജീവ സാന്നിധ്യമായി മാര്‍ സ്രാമ്പിക്കല്‍ പിതാവും മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലയ്ക്കല്‍, ഫാദര്‍ ഹാന്‍സ് പുതിയ കുളങ്ങര, രൂപതാ കടുംബ കൂട്ടായ്മ കമ്മീഷന്‍ അംഗങ്ങള്‍, ഇടവക /മിഷന്‍ /നിയുക്ത മിഷന്‍ കോര്‍ഡിനേറ്റര്‍മാരും ഉണ്ടായിരുന്നു. മാര്‍ സ്ലീവ മിഷന്‍ കുടുംബ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ ശ്രീ. സോണി കൊടക്കല്ലില്‍ നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മ യോഗത്തില്‍ ശ്രീമതി മെര്‍ലിന്‍ സിജു പ്രാര്‍ത്ഥനകക്ക് നേതൃത്വം നല്‍കി.'സഖറിയായെപ്പോലെ വിശ്വാസത്തില്‍ മറവി ബാധിക്കുമ്പോള്‍ പ്രാര്‍ത്ഥനയില്‍ ദൈവീക ശക്തി പ്രകടമാകാന്‍ വേണ്ടി ആഗ്രഹിച്ചു വേണം പ്രാര്‍ത്ഥിക്കുവാന്‍' എന്ന് വചനം പങ്കുവെച്ചു മാര്‍ സ്രാമ്പിക്കല്‍ ഉദ്‌ബോധിപ്പിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.