CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 7 Seconds Ago
Breaking Now

കെയറര്‍മാരും, ബിന്‍മെനും കൊവിഡ് ബാധിച്ച് മരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത; പ്രൊഫഷന്‍ അനുസരിച്ചുള്ള മരണനിരക്ക് വെളിപ്പെടുത്തി ഒഎന്‍എസ്; നഴ്‌സുമാരും, ഡോക്ടര്‍മാരും പട്ടികയില്‍ ഏഴാം സ്ഥാനത്ത്; തൊട്ടുപിന്നാലെ അധ്യാപകരും; പുരുഷന്‍മാരോട് കൊവിഡിന് ഏറെ പ്രിയം?

അധ്യാപകരേക്കാള്‍ കൂടുതലായി അപകടം നേരിടുന്നത് നഴ്‌സുമാരും, ഡോക്ടര്‍മാരും തന്നെയാണെന്ന് ഒഎന്‍എസ് ഡാറ്റ ഒരുവട്ടം കൂടി സ്ഥിരീകരിച്ചു

കൊറോണാവൈറസ് പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ള അപകട വിഭാഗങ്ങളില്‍ കെയറര്‍മാരും, ബിന്‍മെനും, പുരുഷ ലോറി ഡ്രൈവര്‍മാരും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. എലിമെന്ററി ജോലികളായ ബിന്‍മെന്‍, പോസ്റ്റ്‌മെന്‍, ക്ലീനേഴ്‌സ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരാണ് കഴിഞ്ഞ വര്‍ഷം വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണമടഞ്ഞതെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. ഈ കാറ്റഗറിയില്‍ 699 മരണങ്ങളാണ് രേഖപ്പെടുത്തിയത്, ഒരു ലക്ഷം പേരില്‍ 66.3 മരണങ്ങളാണിത്. 

ലോറി, ബസ് ഡ്രൈവര്‍മാരും, ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് ഇവര്‍ക്ക് പിന്നില്‍ ഇടംപിടിച്ചത്, 608 മരണങ്ങളാണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത്. ജോലി ചെയ്യുന്ന ജനസംഖ്യയില്‍ വൈറസ് ഏറ്റവും കൂടുതല്‍ പിടിപെടാന്‍ സാധ്യതയുള്ള മറ്റൊരു വിഭാഗം കെയറര്‍മാരുടേതാണ്. 594 മരണങ്ങള്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കിടയിലും, 364 അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ചെയ്യുന്നവരും പട്ടികയില്‍ ഇടംപിടിച്ചു. 

ഡിസംബര്‍ 28 വരെ ജോലി ചെയ്യുന്ന 5128 പുരുഷന്‍മാര്‍ വൈറസ് ബാധിച്ച് മരിച്ചു. ഇതേ കാലയളവില്‍ മരിച്ച 2833 സ്ത്രീകളുടെ ഇരട്ടി പേരാണ് പുരുഷന്‍മാരില്‍ നിന്നും കളമൊഴിഞ്ഞത്. സാമാന്യ ജനസംഖ്യയേക്കാള്‍ കൂടുതലായി അധ്യാപകര്‍ മരിക്കുന്നില്ലെന്ന് ഡാറ്റ വ്യക്തമാക്കി. അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കി ഈസ്റ്റര്‍ ഹോളിഡേയ്ക്ക് മുന്‍പായി കുട്ടികളെ തിരികെ ക്ലാസ്മുറികളില്‍ എത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന അവകാശവാദങ്ങള്‍ക്കിടെയാണ് ഈ യാഥാര്‍ത്ഥ്യം പുറത്തുവന്നത്. 

അധ്യാപകരേക്കാള്‍ കൂടുതലായി അപകടം നേരിടുന്നത് നഴ്‌സുമാരും, ഡോക്ടര്‍മാരും തന്നെയാണെന്ന് ഒഎന്‍എസ് ഡാറ്റ ഒരുവട്ടം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ ഏഴില്‍ ഒരാളെങ്കിലും കെയര്‍ ഹോമില്‍ ജോലി ചെയ്തവരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 20 മുതല്‍ 64 വയസ്സ് വരെ പ്രായത്തിലുള്ള 2833 സ്ത്രീകള്‍ മരിച്ചതില്‍ 400 പേരും കെയര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരാണ്. ഏതെങ്കിലും പ്രൊഫഷനില്‍ ഏര്‍പ്പെട്ട് ഏറ്റവും കൂടുതല്‍ മരണത്തെ പുല്‍കിയ സ്ത്രീകള്‍ ഈ വിഭാഗത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.