CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 12 Minutes 26 Seconds Ago
Breaking Now

ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയില്‍ സ്ഥിരീകരിച്ചു

റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരില്‍ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചിട്ടുണ്ട്.

ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയില്‍ സ്ഥിരീകരിച്ചു. എച്ച് 5എന്‍8 എന്ന വൈറസാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ വകഭേദമായ എച്ച് 5 എന്‍ 8ല്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടാക്കിയതായി റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്ടറിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരില്‍ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു. മനുഷ്യര്‍ക്കിടയില്‍ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വൈറസ് ബാധയേറ്റ ജീവനുള്ളതോ ചത്തതോ ആയ വളര്‍ത്തു പക്ഷികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരിലാണെന്ന് അന്നാ പോപ്പോവ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.