CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Seconds Ago
Breaking Now

സ്വാതന്ത്ര്യം അനുവദിക്കാതെ ബോറിസ്; കൈ അയച്ച് പണമൊഴുക്കി സഹായിക്കാന്‍ ഋഷി സുനാക്; മോട്ടോറിസ്റ്റുകള്‍ മുതല്‍ ഹൗസിംഗ് മാര്‍ക്കറ്റ് വരെ ലക്ഷ്യമിട്ട് പദ്ധതികള്‍; ടാക്‌സ്, ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധനവുകള്‍ തല്‍ക്കാലം ഒതുക്കിവെയ്ക്കും; സര്‍പ്രൈസുകള്‍ എന്തൊക്കെ?

റെസ്‌റ്റൊറന്റുകള്‍ക്കും, പബ്ബുകള്‍ക്കും ആല്‍ക്കഹോള്‍ ഡ്യൂട്ടി കുറച്ച് നല്‍കാനും ചാന്‍സലര്‍ തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്

അടുത്ത ആഴ്ച ചാന്‍സലര്‍ ഋഷി സുനാക് അവതരിപ്പിക്കുന്ന ബജറ്റ് ലോക്ക്ഡൗണിന് ശേഷം സമ്പദ് ഘടനയ്ക്ക് ഉണര്‍വേകാന്‍ പര്യാപ്തമായ നിലയിലാകുമെന്ന് റിപ്പോര്‍ട്ട്. മോട്ടോറിസ്റ്റുകള്‍ക്കും, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കും, ഹൗസിംഗ് മാര്‍ക്കറ്റിലും അതിശയിപ്പിക്കുന്ന നയങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന. ടാക്‌സ് വര്‍ദ്ധനവും, ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി നല്‍കാവുന്ന 5 പെന്‍സ് ഇന്ധന ഡ്യൂട്ടി വര്‍ദ്ധനവും തല്‍ക്കാലം ചാന്‍സലര്‍ പുറത്തിറക്കുന്നില്ല. 

ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് വ്യവസായങ്ങള്‍ക്ക് പിന്തുണയേകാന്‍ കൂടുതല്‍ വാറ്റ്, ബിസിനസ്സ് റേറ്റ് കട്ടിംഗാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. കൂടാതെ സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ദീര്‍ഘിപ്പിക്കാനും, ജോബ് ഫര്‍ലോംഗ് സ്‌കീം കാലാവധി നീട്ടാനുമാണ് ഋഷി സുനാക് ഒരുങ്ങുന്നത്. ഈ വര്‍ഷം സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കാനുള്ള നാടകീയമായ പദ്ധതികള്‍ക്കുള്ള അന്വേഷണത്തിലാണ് ട്രഷറി വകുപ്പ്. 

ഹൈ സ്ട്രീറ്റ് ഷോപ്പര്‍മാര്‍ക്ക് വൗച്ചറുകള്‍ നല്‍കുന്നതും, കൊറോണാവൈറസ് വിലക്കുകളില്‍ കനത്ത തിരിച്ചടി നേരിട്ട റെസ്‌റ്റൊറന്റുകള്‍ക്കും, പബ്ബുകള്‍ക്കും ആല്‍ക്കഹോള്‍ ഡ്യൂട്ടി കുറച്ച് നല്‍കാനും ചാന്‍സലര്‍ തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍മാര്‍ക്കറ്റ് മദ്യത്തില്‍ ഉയര്‍ന്ന ടാക്‌സ് ഏര്‍പ്പെടുത്തി പ്രാദേശിക വ്യാപാരികളെ സഹായിക്കുകയും ചെയ്യും. വന്‍ ഹിറ്റായി മാറിയ ഈറ്റ് ഔട്ട് ടു ഹെല്‍പ്പ് ഔട്ട് സ്‌കീം പുനരാരംഭിക്കാനും സാധ്യത ഏറെയാണ്. 

പൊതുഖജനാവില്‍ നേരിട്ട തിരിച്ചടിയില്‍ നിന്നും കരകയറാനുള്ള വഴിയൊരുക്കുന്ന ബജറ്റ് അവതരിപ്പിക്കാനാണ് സുനാക് തയ്യാറെടുക്കുന്നത്. മൂന്നാം കൊറോണാ ലോക്ക്ഡൗണ്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് നികുതി വര്‍ദ്ധനവുകള്‍ക്ക് പകരം പണമിറക്കി സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചുവരാനുള്ള അനുകൂല പാത ഒരുക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.