CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 53 Minutes 11 Seconds Ago
Breaking Now

ഗാസയില്‍ ഇസ്രയേല്‍ കരസേനയുടെ അക്രമം; ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടര്‍ന്ന് വ്യോമസേന; 100 കടന്ന് മരണസംഖ്യ; ഹമാസിന്റെ തിരിച്ചടിയില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ ബങ്കറുകളില്‍!

ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ വ്യോമ, കര സേനകള്‍ അക്രമം നയിക്കുന്നതായി സൈന്യം വ്യക്തമാക്കി

ഇസ്രയേലിന്റെ കരസേന ഗാസയില്‍ നേരിട്ടിറങ്ങി അക്രമം നയിക്കുന്നു. ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമസേന അക്രമം നടത്തവെയാണ് കരസേനയും ഗാസ മുനമ്പില്‍ കടന്നത്. ഹമാസില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ നിന്നും ഒരു മൈല്‍ അകലത്തില്‍ താമസിക്കുന്ന ജനങ്ങളെ ബങ്കറുകളിലേക്ക് അയച്ചിരിക്കുകയാണ് ഇസ്രയേല്‍. 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍, പലസ്തീന്‍ സംഘര്‍ഷം സമ്പൂര്‍ണ്ണ യുദ്ധത്തിന് സമാനമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ വ്യോമ, കര സേനകള്‍ അക്രമം നയിക്കുന്നതായി സൈന്യം വ്യക്തമാക്കി. ഗാസയില്‍ നിന്നും റോക്കറ്റുകള്‍ തിരികെ പതിക്കുന്നുണ്ട്. അതേസമയം കരസേന അധിനിവേശം നടത്തിയിട്ടില്ലെന്നാണ് സൈന്യം വിശദീകരിക്കുന്നത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നാണ് അക്രമം നയിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. 

കരസേന അക്രമം തുടങ്ങിയെന്ന് സൈന്യം സ്ഥിരീകരിച്ചതോടെ ഗാസയില്‍ കടന്നുകയറിയെന്ന സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'ഹമാസിന്റെ പ്രവൃത്തിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. അതാണ് ചെയ്യുന്നത്. ഇത് തുടരും. ആവശ്യമായ സമയത്തോളം ഈ ഓപ്പറേഷന്‍ തുടരും', പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. 

ഇസ്രയേല്‍ കരസേന അക്രമം തുടങ്ങിയതില്‍ ഭയക്കുന്നില്ലെന്നും, സൈനികരെ ജീവനോടെയോ, കൊല്ലുകയോ ചെയ്യാനാണ് ഉദ്ദേശമെന്നും ഹമാസ് മിലിറ്ററി വക്താവ് അബു ഒബെയ്ദ പറഞ്ഞു. 1600 റോക്കറ്റുകള്‍ ഇസ്രയേലിലെ ജനവാസ മേഖലയിലേക്ക് തൊടുത്ത ശേഷം ബുധനാഴ്ച ഹമാസ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ സമാധാന ഓഫര്‍ നെതന്യാഹു തള്ളി. 




കൂടുതല്‍വാര്‍ത്തകള്‍.