CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 21 Seconds Ago
Breaking Now

കോവിഡില്‍ ഉഴലുന്ന കേരളത്തിന് കൈത്താങ്ങാകുവാന്‍ മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കഹൂട്ട് ക്വിസ് മത്സരം ജൂണ്‍ 13 ന് സംഘടിപ്പിക്കുന്നു. ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് പങ്കെടുക്കും

കോവിഡ് മഹാമാരിയില്‍ ഉഴലുന്ന കേരളത്തിന് വൈദ്യസഹായോപകരണങ്ങള്‍ വാങ്ങുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നല്‍കുന്നതിനുവേണ്ടി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രായഭേദമന്യേ കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് 2021 ജൂണ്‍ 13 വൈകുന്നേരം 4 മണിക്ക് വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ നൂതന ശൈലിയില്‍ കഹൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കൈരളി ടിവിയില്‍ അശ്വമേധം എന്ന പരിപാടിയിലൂടെ ഓര്‍മ്മശക്തിയും വിശകലന പാടവവും കൊണ്ട്ശ്രദ്ധേയനായ ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. വിപുലമായ ജ്ഞാനത്തിനുടമയായ ശ്രീ ജി എസ് പ്രദീപ് വിപരീത പ്രശ്‌നോത്തരിഅവതരിപ്പിച്ച്ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ഇടം നേടിയ പ്രതിഭയാണ് . കൈരളി ടിവിയിലെഅശ്വമേധംഎന്ന പരിപാടിക്ക് ശേഷംജയ്ഹിന്ദ്ടിവിയില്‍രണാങ്കണംഎന്ന പ്രോഗ്രാമും അവതരിപ്പിച്ച് മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ശ്രീ ജി എസ് പ്രദീപ്.പ്രവാസിസമൂഹം ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്‌സിന്‍ ചലഞ്ച് നെഞ്ചിലേറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൂതനമായ രീതിയില്‍ ഫണ്ട് കണ്ടെത്താനൊരുങ്ങുകയാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍. ജന്മനാടിന്റെഓര്‍മ്മകള്‍ ഹൃദയത്തിലേറ്റി ജീവിക്കുന്ന യുകെയിലെ മലയാളി സമൂഹത്തിന് നാടിന്റെ ഓര്‍മ്മകള്‍ അയവിറക്കു വിധം കേരളത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനിലൂടെ യാതൊരു വിധ സങ്കീര്‍ണ്ണതകളുമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം നടത്തി ഫണ്ട് സ്വരൂപിക്കുക എന്ന ഉദ്യമമാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. 10 പൗണ്ട് മാത്രം പ്രവേശന ഫീസായി ഈടാക്കുന്ന ഈ ക്വിസ് മത്സരത്തില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകസമിതി തീരുമാനിച്ചിരിക്കുന്നത്. സൂമിലൂടെ ജൂണ്‍ പതിമൂന്നാം തീയതി യുകെ സമയം 4 മണി മുതല്‍ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ പങ്കാളികളാവുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

https://forms.gle/MGJHS7dZ5mCUoLsx8

2021 ജൂണ്‍ 6 വരെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്റെ സമയം അനുവദിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവരെ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെട്ട് ക്വിസ്മ ത്സരത്തിന്റെ മറ്റ് വിശദാംശങ്ങള്‍ നല്‍കി പ്രവേശനത്തുക സ്വീകരിക്കുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പ്രായപരിധിയില്ലാതെ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.

അതിവേഗം ഏറ്റവും കൂടുതല്‍ ഉത്തരം നല്‍കുന്നവരാണ് വിജയികളാകുന്നത്. സൂമില്‍ പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഡിവൈസിന് പുറമെ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് മറ്റൊരു ഇന്റര്‍നെറ്റ് എനേബിള്‍ഡ് സ്മാര്‍ട്ട് ഡിവൈസ് കൂടി ആവശ്യമാണ്.

അതിവേഗം ശരിയുത്തരം നല്‍കുന്ന വിജയികള്‍ക്ക് ഒന്നാം സമ്മാനം £100,രണ്ടാം സമ്മാനം £75 ,മൂന്നാം സമ്മാനം £50 സമ്മാനമായി നല്‍കുന്നതാണ്. കര്‍മ്മ കലാകേന്ദ്ര, ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡ്, നിള ഫുഡ്‌സ് തുടങ്ങിയവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ മാറോട് ചേര്‍ത്ത് കോവിഡ് ദുരിതത്തില്‍ വലയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സ്വാന്ത്വനമേകുവാനായി

കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചവും പകര്‍ന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തുന്ന ഈ ക്വിസ് മത്സരത്തില്‍ എല്ലാ സുമനസ്സുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ്, ക്വിസ് മത്സരത്തിന്റെ മുഖ്യസംഘാടകന്‍ ആഷിക് മുഹമ്മദ് നാസര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന സംഘാടക

സമിതി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

രാജി രാജന്‍: 07940 355689

ദീപ സുലോചന:07715299963

ബിന്ദു കുര്യന്‍: 07734 697927

വിനീതചുങ്കത്ത്.07799382259

 
കൂടുതല്‍വാര്‍ത്തകള്‍.