CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 11 Seconds Ago
Breaking Now

യാത്രകളില്‍ ഇനി നൂറുകണക്കിന് പൗണ്ട് ലാഭിക്കാം! ഹൈബ്രിഡ് മോഡലില്‍ പുതിയ സിസ്റ്റം; വീട്ടിലിരുന്ന് ഓഫീസ് ജോലി ചെയ്യുന്നവരുടെ എണ്ണമേറുമ്പോള്‍ ഗുണമായി മാറുന്ന ഫ്‌ളെക്‌സി ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി

നാലാഴ്ചയ്ക്കിടെ ഏതെങ്കിലും എട്ട് ദിവസം തെരഞ്ഞെടുത്ത് യാത്ര ചെയ്യാന്‍ ഫ്‌ളെക്‌സി ടിക്കറ്റുകള്‍ വഴിയൊരുക്കും

യാത്രകളില്‍ നൂറുകണക്കിന് പൗണ്ട് ലാഭിക്കാന്‍ അവസരം നല്‍കിക്കൊണ്ട് ഫ്‌ളെക്‌സി ടിക്കറ്റുകളുടെ വില്‍പ്പന തുടങ്ങി. ആളുകള്‍ വീട്ടിലിരുന്നും, ഓഫീസില്‍ പോയും ജോലി ചെയ്യുന്നത് പതിവാകുന്നതോടെ ഏറെ ഗുണകരമാകുന്നതാണ് ഈ ഹൈബ്രിഡ് മോഡല്‍. വര്‍ക്ക് ഫ്രം ഹോം സാധാരണ വിഷയമായി മാറുന്ന അവസ്ഥയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതാണ് ഈ സംവിധാനം. 

നാലാഴ്ചയ്ക്കിടെ ഏതെങ്കിലും എട്ട് ദിവസം തെരഞ്ഞെടുത്ത് യാത്ര ചെയ്യാന്‍ ഫ്‌ളെക്‌സി ടിക്കറ്റുകള്‍ വഴിയൊരുക്കും, ഇതിനുള്ള തീയതി മുന്‍കൂട്ടി തെരഞ്ഞെടുക്കേണ്ട കാര്യവുമില്ല. യാത്രകള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ആകുന്നതിനൊപ്പം, അനായാസ ടിക്കറ്റിംഗ് സംവിധാനവും, മാന്യമായ നിരക്കുകളുമാണ് ഇതിന്റെ ഗുണങ്ങളെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് വ്യക്തമാക്കി. 

ജീവനക്കാര്‍ തങ്ങളുടെ തൊഴില്‍സമയം വീട്ടിലും, ഓഫീസിലുമായി പങ്കിട്ട് ചെലവഴിക്കുന്ന അവസ്ഥ ദീര്‍ഘകാലം നിലനില്‍ക്കാന്‍ ഇടയുള്ളതിനാല്‍ ഹൈബ്രിഡ് സംവിധാനം ഗുണകരമാകുമെന്ന് സിബിഐ ചീഫ് യുകെ പോളിസി ഡയറക്ടര്‍ മാത്യു ഫെല്‍ പറഞ്ഞു. റെയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന രീതിയില്‍ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന പരിഷ്‌കാരത്തിലേക്കുള്ള ചുവടുവെയ്പ്പാണ് ഇതെന്ന് സ്വതന്ത്ര വാച്ച്‌ഡോഗ് ട്രാന്‍സ്‌പോര്‍ട്ട് ഫോക്കസ് ചീഫ് എക്‌സിക്യൂട്ടീവ് ആന്റണി സ്മിത്ത് പറഞ്ഞു. 

ടിക്കറ്റുകള്‍ മാറ്റുന്നതിന് ആവശ്യമായിരുന്ന അഡ്മിന്‍ ഫീസ് ഒഴിവാക്കി നല്‍കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ടിക്കറ്റുകള്‍ എല്ലാ ഡിഎഫ്ടി ഫ്രാഞ്ചൈസി ലൈനുകളിലും ലഭ്യമാണ്. ഓഫീസിലേക്കും മറ്റും യാത്രക്ക് ഇറങ്ങുന്നവര്‍ക്ക് ഹൈബ്രിഡ് സംവിധാനം നൂറുകണക്കിന് പൗണ്ട് ലാഭിക്കാന്‍ അവസരം നല്‍കുമെന്നാണ് വ്യക്തമാകുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.