CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 39 Minutes 53 Seconds Ago
Breaking Now

മാഞ്ചെസ്റ്റെര്‍ തിരുക്കുടുംബ മിഷന്‍ ഉത്ഘാടനം നാളെ

മാഞ്ചെസ്റ്റെര്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മാഞ്ചെസ്റ്റെര്‍ പ്രദേശത്തെ  സാല്‍ഫോര്‍ഡ് രൂപതയില്‍ പെട്ട സെന്‍ട്രല്‍ മാഞ്ചെസ്റ്റെര്‍ , നോര്‍ത്ത് മാഞ്ചസ്റ്റര്‍ ,ആഷ്ടണ്‍ , ഓള്‍ഡ് ഹാം എന്നീ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ ഒന്ന് ചേര്‍ന്ന് രൂപീകൃതമാകുന്ന ഹോളി ഫാമിലി മിഷന്‍ നാളെ ഔദ്യോഗികമായി നിലവില്‍ വരും .ഞായറാഴ്ച വൈകുന്നേരം  അഞ്ചു മണിക്ക് ലോങ്ങ് സൈറ്റിലെ  സെന്റ്  ജോസഫ് പള്ളിയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വച്ച്  മിഷന്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെടും . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്  സ്രാമ്പിക്കല്‍ , സാല്‍ഫോര്‍ഡ്  രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍  അര്‍ണോള്‍ഡ് എന്നിവര്‍ വിശുദ്ധ കുര്ബാനക്കും , ശുശ്രൂഷകള്‍ക്കും കാര്‍മികത്വം വഹിക്കും ,  വികാരി ജനറല്‍ മോണ്‍ .ജിനോ അരീക്കാട്ട് എം .സി. ബി എസ് .മാഞ്ചെസ്റ്റെര്‍ റീജിയന്‍ ഡയറക്ടര്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ , നിയുക്ത മിഷന്‍ ഡയറക്ടര്‍ റെവ. ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി , മറ്റു വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികര്‍ ആകും .  കൈക്കാരന്മാരായ അനില്‍ അധികാരം ,മാത്യു ജോസഫ് ,സന്തോഷ് മാത്യു ,സുനീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികള്‍ക്ക് നേതുത്വം നല്‍കുന്നത് , തിരുക്കുടുംബ മിഷന്റെ ഔദ്യോഗികമായ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനും , ദൈവാനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും ഉത്ഘാടന ചടങ്ങുകളിക്കും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി നിയുക്ത മിഷന്‍ ഡയറക്ടര്‍ റെവ.ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.