പുതിയ സ്‌കോര്‍പിയോ അടുത്ത വര്‍ഷം വിപണയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂണ്‍ മാസത്തില്‍ മോഡലിനെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ്‌യുവിയുടെ പുതിയ മോഡല്‍ ശക്തമായ എഞ്ചിനുകള്‍ക്കൊപ്പം സമഗ്രമായ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ക്കും ഫീച്ചര്‍ നവീകരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കും.
എതിരാളിയായ ഹ്യൂണ്ടായ് അല്‍ക്കാസറിനെക്കാള്‍ കരുത്തുറ്റ എഞ്ചിനുമായിട്ടായിരിക്കും പുത്തന്‍ സ്‌കോര്‍പിയോ എത്തുകയെന്ന് ടീം ബിഎച്ച്പിയെ ഉദ്ധരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ 2022 മഹീന്ദ്ര സ്‌കോര്‍പിയോ 2.0 എല്‍, 4സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 160/170 ബിഎച്ച്പിയും താഴ്ന്ന വേരിയന്റുകള്‍ക്ക് 130 ബിഎച്ച്പിയും.
പുതിയ 2.0 എല്‍, 4സിലിണ്ടര്‍ mHawk ഡീസല്‍ എഞ്ചിനും ഉണ്ടാകും. സ്‌കോര്‍പിയോയ്ക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ലെങ്കിലും ഹ്യൂണ്ടായ് അല്‍കാസറുമായി മത്സരിക്കും. 2.0L, 4സിലിണ്ടര്‍ പെട്രോള്‍, 1.5L, 4സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം 192Nmല്‍ 159bhpഉം 250Nmല്‍ 115bhpഉം നല്‍കുന്ന ഹ്യൂണ്ടായിയുടെ SUV ആണ് വരാന്‍ പോകുന്നത്. അതായത്, പുതിയ സ്‌കോര്‍പിയോ അല്‍കാസറിനേക്കാള്‍ ശക്തമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.