CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes Ago
Breaking Now

വേഗത നിയന്ത്രിക്കാനുള്ള ഉപകരണം ബ്രിട്ടനില്‍ എല്ലാ കാറുകളിലും നിര്‍ബന്ധമാക്കുന്നു? ഇയു സ്റ്റൈല്‍ ഗാഡ്ജറ്റുകള്‍ വരുന്നതോടെ വേഗ പരിധി തെറ്റിച്ച് പറക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പൂട്ടുവീഴും!

ഇന്റലിജന്‍സ് സ്പീഡ് അസിസ്റ്റന്‍സിനെ ആശ്രയിച്ചാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്

റോഡുകളില്‍ അമിതവേഗത്തില്‍ പായുന്നത് നിയന്ത്രിക്കാന്‍ പലവിധ നിയന്ത്രണങ്ങളും, നിയമങ്ങളും നിലവിലുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പറക്കുന്ന ഡ്രൈവര്‍മാര്‍ നിരവധിയാണ്. ഈ ഘട്ടത്തിലാണ് വേഗപരിധി നിയന്ത്രിക്കാനുള്ള ഉപകരണം ബ്രിട്ടനിലെ കാറുകളില്‍ നിര്‍ബന്ധമാക്കാന്‍ മന്ത്രിമാര്‍ ചിന്തിക്കുന്നത്. 

ഡ്രൈവര്‍മാരുടെ വേഗത നിയന്ത്രിക്കാനായി നിരവധി പുതിയ വാഹന സുരക്ഷാ നടപടിക്രമങ്ങള്‍ സംബന്ധിച്ച് മന്ത്രിമാര്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇയു സ്റ്റൈല്‍ ഗാഡ്ജറ്റുകളുമായി വേഗപരിധി നിയന്ത്രിക്കാനുള്ള ഉപകരണം നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശവും മുന്നോട്ട് വെയ്ക്കുന്നത്. 

ഇന്റലിജന്‍സ് സ്പീഡ് അസിസ്റ്റന്‍സിനെ ആശ്രയിച്ചാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ജിപിഎസ് ട്രാക്കിംഗും, കാറിലെ ക്യാമറയും പരിശോധിച്ചാണ് വാഹനം സഞ്ചരിക്കുന്ന വേഗത കണ്ടെത്തുക. വേഗത പരിധിവിടുമ്പോള്‍ അപായമണി മുഴക്കുന്നതിന് പുറമെ എഞ്ചിന്റെ ശക്തി കുറയ്ക്കുകയോ, പെഡല്‍ തനിയെ മുകളിലേക്ക് വരികയോ ചെയ്യുന്ന തരത്തിലുള്ള ഓപ്ഷനുകള്‍ നിര്‍മ്മാതാക്കള്‍ക്ക് തെരഞ്ഞെടുക്കാം. 

സിസ്റ്റത്തെ മറികടക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയുമെങ്കിലും ഓരോ തവണ കാര്‍ ഓണാക്കുമ്പോഴും ടെക്‌നോളജി ആക്ടിവേറ്റ് ആകും. സിട്രൊയെന്‍, ഫോര്‍ഡ്, ജാഗ്വാര്‍ എന്നീ കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചില മോഡലുകളില്‍ ഈ ടെക്‌നോളജി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.