CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 28 Seconds Ago
Breaking Now

പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ .ഫാ. നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും ഓണ്‍ലൈനില്‍, ഫാ. സെബാസ്റ്റ്യന്‍ ക്രിസ്റ്റിയും ഡീക്കന്‍ ഡേവിഡ് പാമെറും പങ്കെടുക്കുന്നു ; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ

കോവിഡ് , ഒമിക്രോണ്‍  ഭയാശങ്കകളില്‍ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ വീണ്ടും ഓണ്‍ലൈനില്‍ നടത്തപ്പെടുന്നു. .റവ .ഫാ.ഷൈജു നടുവത്താനിയ,ില്‍ നയിക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ(08/01/2022) നടക്കും . സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും  കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണയും  വൈകിട്ട് 4 നാണ് ആരംഭിക്കുക . രാത്രി 8.30 ന് അവസാനിക്കും . 

  പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ  സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ്  റവ.ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷനില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ  പ്രമുഖ വചന പ്രഘോഷകന്‍ റവ ഫാ. സെബാസ്റ്റ്യന്‍ ക്രിസ്റ്റി ,ബര്‍മിങ്ഹാം അതിരൂപതയിലെ ഡീക്കന്‍  റവ. ഡേവിഡ് പാമെര്‍ എന്നിവര്‍ ഇത്തവണ പങ്കെടുക്കും ..  .   മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍  പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും   ,  മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി നടക്കുന്ന   കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍  കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ്  പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും   നടക്കുക .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷന്‍  യുകെ സമയം വൈകിട്ട് 4 മുതല്‍  കുട്ടികളുടെ ശശ്രൂഷയോടെ ആരംഭിക്കും .5 മണിക്ക് ഇംഗ്ലീഷ് ശുശ്രൂഷയും 6 മുതല്‍ രാത്രി 8.30 വരെ മലയാളം കണ്‍വെന്‍ഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയര്‍ ലൈന്‍ നമ്പര്‍ വഴി   സ്പിരിച്വല്‍ ഷെയറിങ്ങിനും കണ്‍വെന്‍ഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്  ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന   രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക്   നാളെ ശനിയാഴ്ച്ച  വൈകിട്ട് 4 മുതല്‍ സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ ?+44 7506 810177?

അനീഷ് ?07760 254700?

ബിജുമോന്‍ മാത്യു ?07515 368239?

 

 




കൂടുതല്‍വാര്‍ത്തകള്‍.